Friday, December 24, 2010

കമലാ നെഹ്രുവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

വലപ്പാട് സബ് ജില്ലാ കായികമേളയില്‍ അണ്ടര്‍ - 17 വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ടോട്ടല്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം, മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ , പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ , കായിക അധ്യാപന്‍ രവിമാസ്റ്റര്‍ എന്നിവരോടൊപ്പം

വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍‌ , ഫുട്ബോള്‍‌ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....





Thursday, December 23, 2010

“ഗ്രീന്‍ ഡേ” ആഘോഷിച്ചു



കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ‘സീഡ് ഗ്രീന്‍ ഡേ’ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.എം.നൌഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ് പൈനാപ്പിള്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ ഗില്‍‌സ തിലകന്‍ , വാടാനപ്പള്ളി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ.മുര്‍ഷിദ്, പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.വസന്ത ചന്ദ്രന്‍ , പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ , വി.എച്ച്.എസ്. അക്കാദമിക് ഹെഡ് ശ്രീമതി കെ.വി.രോഷിനി എന്നിവര്‍ സംസാരിച്ചു.

Wednesday, December 22, 2010

കമലാ നെഹ്രുവിന് കിരീടം

ഏങ്ങണ്ടിയൂരില്‍ വെച്ച് നടന്ന വലപ്പാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഈ വര്‍ഷവും തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പങ്കെടുത്ത 19 ഇനങ്ങളിലും എ ഗ്രേഡോടെ, 95 പോയിന്റ് നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. സാദിയ.പി.എ, ദുല്‍‌ഫത്ത്.പി.എ, ലദീദ.വി.എച്ച്, റുക്സാന.പി.എ, മുഹമ്മദ് നിയാസ്.ടി, അഫ്സല്‍.പി.എ, ഹാഷിദ.വി.ബി എന്നിവരാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡുകള്‍ നേടി യു.പി വിഭാഗം വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തി.

അറബിക് അധ്യാപകരായ സഗീര്‍ മാസ്റ്റര്‍‌, മജീദ് മാസ്റ്റര്‍ എന്നിവര്‍ , സ്കൂള്‍ മാനേജര്‍ കെ.വി.സദാനന്ദന്‍‌ , പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ എന്നിവരോടൊപ്പം

വലപ്പാട് ഉപ ജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഓവറോള്‍‌ ചാമ്പ്യന്മാരായ തൃത്തല്ലൂര്‍‌ കമലാ നെഹ്രു മെമ്മോറിയല്‍‌ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം അറബിക് അധ്യാപകര്‍‌, സ്കൂള്‍ മാനേജര്‍‌, പ്രിന്‍സിപ്പാള്‍ എന്നിവരോടൊപ്പം‌

Tuesday, December 14, 2010

രവിമാസ്റ്റര്‍ക്ക് TSGA-യുടെ അനുമോദനം

റവന്യൂ മന്ത്രി ശ്രീ.കെ.പി.രാജേന്ദ്രന്‍ പി.സി.രവിമാസ്റ്റര്‍ക്ക് ഉപഹാരം നല്‍കുന്നു


ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍-19 വിഭാഗം) രണ്ടാം സ്ഥാനം നേടിയ പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകനായ വാടാനപ്പള്ളി കമലാനെഹ്രു മെമ്മോറിയല്‍ വി.ച്ച്.എസ്.സ്കൂളിലെ കായികാധ്യാപകന്‍ ശ്രീ.പി.സി.രവിമാസ്റ്റര്‍ക്ക് തൃപ്രയാര്‍ സ്പോര്‍ട്സ് & ഗെയിംസ് അസോസിയേഷന്‍ (TSGA) നല്‍കിയ സ്വീകരണത്തില്‍ ബഹു: റവന്യൂ മന്ത്രി ശ്രീ.കെ.പി.രാജേന്ദ്രന്‍ ഉപഹാരം നല്‍കുന്നു.

Wednesday, December 1, 2010

കമലാ നെഹ്രു ചാമ്പ്യന്മാര്‍

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂള്‍ ചാമ്പ്യന്മാരായി. വര്‍ക്കിങ്ങ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രാദേശിക ചരിത്രരചന, ഭൂപട നിര്‍മ്മാണം എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നില്‍. സ്റ്റില്‍ മോഡലില്‍ ശ്രുതി.കെ.എസ്, നിവേദ്യ.എം.എം എന്നിവരും, ഭൂപട നിര്‍മ്മാണത്തില്‍ നിലേഷ് രാജും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വര്‍ക്കിങ്ങ് മോഡലില്‍ പ്രശാല്‍.വി.ഡി, ഫര്‍സാന സലിം എന്നിവരും, പ്രാദേശിക ചരിത്ര രചനയില്‍ ധനുശ്രീ.പി.സിയും A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സമ്മാനാര്‍ഹരായ വിദ്യാത്ഥികളെ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ അനുമോദിച്ചു.

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്മാരായ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍‌സിപ്പാള്‍ ഡോളി കുര്യനോടൊപ്പം.

വിജയികള്‍ അധ്യാപരോടും പ്രിന്‍‌സിപ്പാളിനോടുമൊപ്പം.

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ജേതാക്കളായ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂള്‍ ടീം ട്രോഫിയുമായി പ്രിന്‍‌സിപ്പാള്‍ ഡോളി കുര്യനോടൊപ്പം.

Wednesday, November 3, 2010

ദേശീയ വോളി : കേരളത്തിന് മികവ്



മലയാള മനോരമ വാര്‍ത്ത ( 2010 നവംബര്‍-3 ന് പ്രസിദ്ധീകരിച്ചത് )വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Saturday, August 21, 2010

ഈസി ഇംഗ്ലീഷ് പ്രോഗ്രാം..!!

കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന “ ഈസി ഇംഗ്ലീഷ് പ്രോഗ്രാമിന്റെ” ഭാഗമായുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ വിതരണോദ്ഘാടനം, സ്കൂള്‍ ലീഡര്‍ വിഷ്ണു പ്രിയയ്ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം നല്‍കി കൊണ്ട്, ബഹു: നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന്‍ നിവ്വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ സന്നിഹിതനായിരുന്നു. സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റ് ഇന്‍ ചാര്‍ജ് ശ്രീ. എന്‍. കെ. സുരേഷ് കുമാര്‍ നേതൃത്വം നല്‍കി. വിവിധ രംഗങ്ങളിലൂടെ.....




Friday, August 20, 2010

കമലാ നെഹ്രു സ്കൂളിന് ഓണസമ്മാനമായി 5 ലക്ഷം..!!

കായിക രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ നല്‍കുന്ന സാമ്പത്തിക സഹായമായ 5 ലക്ഷം രൂപ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന്‍ 5 ലക്ഷം രൂപയുടെ ചെക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയന് ഔപചാരികമായി കൈമാറി. നമ്മുക്ക് ഗവണ്മെന്റ് തന്ന ഓണസമ്മാനമാണിതെന്നും, കായികാധ്യാപകന്‍ പി.സി.രവിമാസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ടി.എന്‍ . പ്രതാപന്‍ പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട് വസന്താ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം.കെ.ഹനീഫ, പി.ടി.എ.എക്സിക്യൂട്ടീവ് മെമ്പര്‍ സി.എം.നൌഷാദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് സോമന്‍ , മാതൃസംഗമം പ്രസിഡണ്ട് സുജിത, കായികാധ്യാപകന്‍ പി.സി.രവി എന്നിവര്‍ സംബന്ധിച്ചു.

സ്കൂള്‍ പ്രിസിപ്പാള്‍ ഡോളീ കുരിയന്‍ സ്വാഗതം പറയുന്നു

ടി.എന്‍ . പ്രതാപന്‍ എം.എല്‍ .എ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഔപചാരികമായി കൈമാറിയപ്പോള്‍

ചെക്ക് ഏറ്റുവാങ്ങിയ ശേഷം കുട്ടികളോടൊപ്പം.....

സ്കൂള്‍ അങ്കണം : ഒരു ദൃശ്യം

Saturday, August 14, 2010

ഗാന്ധി ക്വിസ്


" ഗാന്ധി ക്വിസ് - മലയാളം" ഡൌണ്‍ ലോഡ് ചെയ്യൂ.....

അതിനായി...



CLICK HERE

Friday, August 13, 2010

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , മാജിക് ഷോയും

എല്ലാ ലഹരി പദാര്‍ത്ഥങ്ങളും കുറ്റകൃത്യങ്ങളുടേയും തിന്മകളുടേയും മാതാവാണെന്ന തിരിച്ചറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിനും , നാടിന്റെ ഭാവി പ്രതീക്ഷകളാകേണ്ട പുതുതലമുറയില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കേരള സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോയും നടന്നു. നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍ .പ്രതാപന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍, ശ്രീ സി.എം.നൌഷാദ്, ശ്രീ.വി.കെ.അശോകന്‍ (എക്സൈസ് ഇന്‍സ്പെക്ടര്‍, വാടാനപ്പള്ളി റെയ്ഞ്ച് ) എന്നിവര്‍ സംസാരിച്ചു.

“ലഹരിയും യുവത്വവും” എന്ന വിഷയത്തെ അധികരിച്ച് കെ.എ.അബ്ദുള്‍ ഹസീബ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഡോ.രവീന്ദ്രന്‍ ആചാര്യയുടെ നേതൃത്വത്തില്‍ (Director & Chief Trainer, Institute of Magic & Hypnotic Science-Vadakkanchery) ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോ നടന്നു. വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പി.കെ.സുരേഷ് സ്വാഗതവും, സ്കൂള്‍ പ്രിസിപ്പാള്‍ ഡോളി കുര്യന്‍ നന്ദിയും പറഞ്ഞു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു

ബഹു: നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു

സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ആശംസാപ്രസംഗം നടത്തുന്നു

ആരോഗ്യബോധവല്‍ക്കരണ മാജിക് ഷോയില്‍ നിന്ന് ഒരു ദൃശ്യം

Thursday, August 12, 2010

സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലോകകപ്പ് ഫുട്ബോള്‍ 2010 - നോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് വിതരണം ചെയ്തു. വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വസന്തചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ സ്വാഗതം പറഞ്ഞു.

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി. തലം) ഒന്നാം സ്ഥാനം നേടിയ അതിന്‍ .ടി.യു , വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി.തലം) രണ്ടാം സ്ഥാനം നേടിയ വൈശാഖ്.പി.എസ്, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (ഹൈസ്കൂള്‍ തലം) ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാസ്.പി.എം, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (ഹൈസ്കൂള്‍ തലം) രണ്ടാം സ്ഥാനം നേടിയ ഹിജാസ്.സി.ജെ, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ആല്‍ബം നിര്‍മ്മാണത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ റിതു.കെ.വി, അനന്തു.കെ.വി എന്നിവര്‍ക്ക് വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രന്‍ സമ്മാനം നല്‍കുന്നു.

ലോകകപ്പ് ആല്‍ബം നിര്‍മ്മാണത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷാഫി, റിന്‍ഷാദ് എന്നിവര്‍ വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങിയപ്പോള്‍

Thursday, July 15, 2010

മാധ്യമ ശില്പശാല

പത്രങ്ങളിലോ ടെലിവിഷനിലോ വാര്‍ത്തകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് കൌതുകത്തോടെ ചിന്തിച്ചിരിക്കാമെങ്കിലും പലര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ ലോകം അജ്ഞാതമാണ്. വാര്‍ത്താശേഖരണം, എഡിറ്റിങ്ങ്, എഡിറ്റോറിയല്‍, ഫോട്ടോഗ്രാഫി, അച്ചടി, വിതരണം, ഭാഷാശൈലി, അന്വേഷണാത്മക പത്രപ്രവര്‍ത്തനം, പത്രനിലപാട് തുടങ്ങി മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല സംജ്ഞകളും നാം മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം അറിവുകള്‍ നേടിയെടുക്കാന്‍ ഒരിടം ഇല്ലെന്നതാണ് അവസ്ഥ. ഈ രംഗത്തേക്ക് കടന്നുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതിന് വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.


2010 ജൂലായ്-17 ശനിയാഴ്ച തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ ഹൈസ്കൂള്‍- ഹയര്‍സെക്കണ്ടറി- വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ നിന്നായി 100 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ Dr.Sebastian Paul ഉദ്ഘാടനം ചെയ്യും. അച്ചടി മാധ്യമ രംഗങ്ങളിലെ പ്രഗത്ഭരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. ‘പത്രവും സമൂഹവും’ എന്ന വിഷയത്തില്‍ സി..കൃഷ്ണനും (മുന്‍ ബ്യൂറോ ചീഫ്, കേരള കൌമുദി), ‘പത്രനിര്‍മ്മിതി’ എന്ന വിഷയത്തെ അധികരിച്ച് കെ.ഗിരീഷും (സബ്ബ് എഡിറ്റര്‍, ദേശാഭിമാനി, കൊച്ചി), ‘ദൃശ്യമാധ്യമം എന്ത്? എങ്ങിനെ?’ എന്ന വിഷയത്തില്‍ ശ്രീകലയും (ഇന്ത്യാവിഷന്‍ - തൃശൂര്‍), ക്യാമറയും വാര്‍ത്താദൃശ്യങ്ങളും എന്നവിഷയത്തില്‍ ഫിറോസ് ഖാനും (ഏഷ്യാനെറ്റ്) ക്ലാസ്സുകള്‍ എടുക്കും. പ്രസ്സ് ക്ലബ്ബ് എക്സി.മെമ്പര്‍ വി.ജി.ഹരികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.ജെ.വിന്‍സണ്‍ അധ്യക്ഷത വഹിക്കും.

Monday, July 12, 2010

INCOME TAX SOFTWARE JULY-2010..!!

കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ.വി.എ.ബാബു (Commerce Lecture- VHSE) തയ്യാറാക്കിയ "EC TAX TDS Version July-2010" എന്ന Software സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം....!!!
Govt, Private സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം വാങ്ങുന്നവര്‍ക്ക് Saral-1, Acknowledgement, Form No-16 എന്നിവ പരിഷ്കരിച്ച ഫോമില്‍ സമര്‍പ്പിക്കുന്നതിന് ഏറെ സഹായകം.
Tax Returns സമര്‍പ്പിക്കേണ്ട അവസാന ദിവസം : 2010 July - 31
ഡൌണ്‍ലോഡ് ചെയ്യുന്നതിനായി....


CLICK HERE

Wednesday, June 30, 2010

വുവുസേല എക്സ്പ്രസ്സിന് കമലയുടെ സ്വീകരണം



മലയാള മനോരമ വാര്‍ത്ത - 2010 ജൂണ്‍ 25-ന് പ്രസിദ്ധീകരിച്ചത്. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Friday, June 18, 2010

കൌണ്‍സിലിംഗ് ക്ലാസ്സ് ശ്രദ്ധേയമായി

തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ കൌണ്‍സിലിംഗ് ക്ലാസ് ശ്രദ്ധേയമായി . വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാമൂഹികാവബോധം വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസ്സ്. തൃശൂര്‍ ജില്ലാ അസി. കലക്ടര്‍ ശ്രീ.രാജമാണിക്യം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഡോ.സന്തോഷ് കുമാര്‍ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡന്റ് സി.എം.നൌഷാദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ , വി എച്ച് എസ്.ഇ അക്കാദമിക് ഹെഡ് കെ.വി.രോഷിണി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റ് ഇന്‍ ചാര്‍ജ് എന്‍.കെ.സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.

തൃശൂര്‍ ജില്ലാ അസി. കലക്ടര്‍ ശ്രീ. രാജമാണിക്യം ഉദ്ഘാടനം ചെയ്യുന്നു

ശ്രീ.രാജമാണിക്യം ഉദ്ഘാടന പ്രസംഗം നടത്തുന്നു . പി.ടി.എ പ്രസിഡണ്ട് സി.എം നൌഷാദ്, വി എച്ച്.എസ്.ഇ അക്കാദമിക് ഹെഡ് കെ.വി.രോഷിണി, പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ എന്നിവര്‍ വേദിയില്‍

കൌണ്‍സിലിംഗ് ക്ലാസ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

കൌണ്‍സിലിംഗ് ക്ലാസ്സിന് തൃശൂര്‍ അസി. ജില്ലാ കലക്ടര്‍ ശ്രീ.രാജമാണിക്യം ആശംസകള്‍ നേരുന്നു.

Monday, June 14, 2010

അര്‍ജന്റീനയ്ക്ക് കിരീടം..!!

ലോകകപ്പ് ഫുട്ബോളിന്റെ മുന്നോടിയായി തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂളില്‍ സംഘടിപ്പിച്ച അര്‍ജന്റീന -ബ്രസീല്‍ മത്സരത്തില്‍ വിജയിച്ച അര്‍ജന്റീന ടീമിന് വിദ്യാര്‍ത്ഥികള്‍ തന്നെ ലോകകപ്പ് മാതൃകയില്‍ നിര്‍മ്മിച്ച ട്രോഫി പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ നല്‍കുന്നു.

മംഗളം വാര്‍ത്ത (2010 ജൂണ്‍-12 ന് പ്രസിദ്ധീകരിച്ചത്) വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക




മാധ്യമം വാര്‍ത്ത (2010 ജൂണ്‍-12 ന് പ്രസിദ്ധീകരിച്ചത്) വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Monday, April 12, 2010

കമലാ നെഹ്രുവിന് പുരസ്കാരം



മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരം പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍ .പ്രതാപനില്‍ നിന്നും ഏറ്റുവാങ്ങുന്നു.
നാട്ടിക നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം, ഈ വര്‍ഷത്തെ മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരം തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരസ്ഥമാക്കി. 2009-2010 കാലഘട്ടത്തിലെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. യു.പി.വിഭാഗത്തില്‍ വാടാനപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് യു.പി.സ്കൂളിനും, എല്‍.പി.വിഭാഗത്തില്‍ വലപ്പാട് ജി.ഡി.എം. എല്‍.പി. സ്കൂളിനുമാണ് അവാര്‍ഡ് ലഭിച്ചത്. മതിലകം, തളിക്കുളം ബി.പി.ഒ – മാരും, വലപ്പാട് എ.ഇ.ഒ യും, സമഗ്രവിദ്യാഭ്യാസ പദ്ധതി കോ-ഓഡിനേറ്റര്‍മാരും അടങ്ങുന്ന കമ്മറ്റിയാണ് ജേതാ‍ക്കളെ തീരുമാനിച്ചത്. നാട്ടിക എം.എല്‍.എ. ടി.എന്‍ .പ്രതാപന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Saturday, March 27, 2010

മികവിന്റെ തിളക്കവുമായി കമലാ നെഹ്രു സ്കൂള്‍


മികച്ച കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിനുള്ള അവാര്‍ഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.എം.എ.ബേബിയില്‍ നിന്നും ശ്രീ.എന്‍.കെ.സുരേഷ് കുമാര്‍ (Teacher in History- VHSE) ഏറ്റുവാങ്ങുന്നു.

വി.എച്ച്.എസ്.ഇ.ഡയറക്ടറേറ്റ് 2009-2010 അധ്യയനവര്‍ഷത്തില്‍ തൃശൂര്‍ ജില്ലയിലെ മികച്ച കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരസ്ഥമാക്കി. 2009 ജൂണ്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. വ്യക്തിത്വ വികസനം, ഉപരിപഠന സാധ്യതകള്‍, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക കൌണ്‍സിലിംഗ് ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കില്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകന്‍ ശ്രീ.എന്‍ ‍.കെ സുരേഷ്കുമാറിന് അഭിനന്ദനങ്ങള്‍ .....

Thursday, March 25, 2010

TDS CALCULATION SOFTWARE...!!


കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ.വി.എ.ബാബു (Commerce Lecture- VHSE) തയ്യാറാക്കിയ "ECTAX TDS Version 2010-2011" എന്ന Software സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം....!!! സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മുന്‍ കൂട്ടി ടാക്സ് കണക്കാക്കി പ്രതിമാസശമ്പളത്തില്‍ നിന്നും നികുതി നിര്‍ണ്ണയം നടത്താന്‍ ഏറെ സഹായകം. പ്രിന്റ് എടുത്ത് ശമ്പളബില്ലിനൊപ്പം വെയ്ക്കാം.ഡൌണ്‍ലോഡ് ചെയ്യുന്നതിനായി....


Friday, March 12, 2010

രവി മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍...


ദേശാഭിമാനി പത്രത്തില്‍ 11-03-2010 വ്യാഴാഴ്ച സ്പോര്‍ട്സ് പേജില്‍ പ്രസിദ്ധീകരിച്ചത്. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

Friday, February 19, 2010

ടാക്സ് റിട്ടേണ്‍സ് നല്‍കല്‍ ഈസിയാക്കാം..!!


തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ.വി.എ.ബാബു (Commerce lecturer- VHSE) തയ്യാറാക്കിയ "INCOME TAX SOFTWARE-2010" ഡൌണ്‍ ലോഡ് ചെയ്യാനായി.....


CLICK HERE