Thursday, July 15, 2010

മാധ്യമ ശില്പശാല

പത്രങ്ങളിലോ ടെലിവിഷനിലോ വാര്‍ത്തകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് കൌതുകത്തോടെ ചിന്തിച്ചിരിക്കാമെങ്കിലും പലര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ ലോകം അജ്ഞാതമാണ്. വാര്‍ത്താശേഖരണം, എഡിറ്റിങ്ങ്, എഡിറ്റോറിയല്‍, ഫോട്ടോഗ്രാഫി, അച്ചടി, വിതരണം, ഭാഷാശൈലി, അന്വേഷണാത്മക പത്രപ്രവര്‍ത്തനം, പത്രനിലപാട് തുടങ്ങി മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല സംജ്ഞകളും നാം മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം അറിവുകള്‍ നേടിയെടുക്കാന്‍ ഒരിടം ഇല്ലെന്നതാണ് അവസ്ഥ. ഈ രംഗത്തേക്ക് കടന്നുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതിന് വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.


2010 ജൂലായ്-17 ശനിയാഴ്ച തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ ഹൈസ്കൂള്‍- ഹയര്‍സെക്കണ്ടറി- വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ നിന്നായി 100 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ Dr.Sebastian Paul ഉദ്ഘാടനം ചെയ്യും. അച്ചടി മാധ്യമ രംഗങ്ങളിലെ പ്രഗത്ഭരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. ‘പത്രവും സമൂഹവും’ എന്ന വിഷയത്തില്‍ സി..കൃഷ്ണനും (മുന്‍ ബ്യൂറോ ചീഫ്, കേരള കൌമുദി), ‘പത്രനിര്‍മ്മിതി’ എന്ന വിഷയത്തെ അധികരിച്ച് കെ.ഗിരീഷും (സബ്ബ് എഡിറ്റര്‍, ദേശാഭിമാനി, കൊച്ചി), ‘ദൃശ്യമാധ്യമം എന്ത്? എങ്ങിനെ?’ എന്ന വിഷയത്തില്‍ ശ്രീകലയും (ഇന്ത്യാവിഷന്‍ - തൃശൂര്‍), ക്യാമറയും വാര്‍ത്താദൃശ്യങ്ങളും എന്നവിഷയത്തില്‍ ഫിറോസ് ഖാനും (ഏഷ്യാനെറ്റ്) ക്ലാസ്സുകള്‍ എടുക്കും. പ്രസ്സ് ക്ലബ്ബ് എക്സി.മെമ്പര്‍ വി.ജി.ഹരികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.ജെ.വിന്‍സണ്‍ അധ്യക്ഷത വഹിക്കും.

No comments:

Post a Comment