Saturday, August 21, 2010

ഈസി ഇംഗ്ലീഷ് പ്രോഗ്രാം..!!

കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന “ ഈസി ഇംഗ്ലീഷ് പ്രോഗ്രാമിന്റെ” ഭാഗമായുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ വിതരണോദ്ഘാടനം, സ്കൂള്‍ ലീഡര്‍ വിഷ്ണു പ്രിയയ്ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം നല്‍കി കൊണ്ട്, ബഹു: നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന്‍ നിവ്വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ സന്നിഹിതനായിരുന്നു. സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റ് ഇന്‍ ചാര്‍ജ് ശ്രീ. എന്‍. കെ. സുരേഷ് കുമാര്‍ നേതൃത്വം നല്‍കി. വിവിധ രംഗങ്ങളിലൂടെ.....




Friday, August 20, 2010

കമലാ നെഹ്രു സ്കൂളിന് ഓണസമ്മാനമായി 5 ലക്ഷം..!!

കായിക രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ നല്‍കുന്ന സാമ്പത്തിക സഹായമായ 5 ലക്ഷം രൂപ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന്‍ 5 ലക്ഷം രൂപയുടെ ചെക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയന് ഔപചാരികമായി കൈമാറി. നമ്മുക്ക് ഗവണ്മെന്റ് തന്ന ഓണസമ്മാനമാണിതെന്നും, കായികാധ്യാപകന്‍ പി.സി.രവിമാസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ടി.എന്‍ . പ്രതാപന്‍ പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട് വസന്താ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം.കെ.ഹനീഫ, പി.ടി.എ.എക്സിക്യൂട്ടീവ് മെമ്പര്‍ സി.എം.നൌഷാദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് സോമന്‍ , മാതൃസംഗമം പ്രസിഡണ്ട് സുജിത, കായികാധ്യാപകന്‍ പി.സി.രവി എന്നിവര്‍ സംബന്ധിച്ചു.

സ്കൂള്‍ പ്രിസിപ്പാള്‍ ഡോളീ കുരിയന്‍ സ്വാഗതം പറയുന്നു

ടി.എന്‍ . പ്രതാപന്‍ എം.എല്‍ .എ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഔപചാരികമായി കൈമാറിയപ്പോള്‍

ചെക്ക് ഏറ്റുവാങ്ങിയ ശേഷം കുട്ടികളോടൊപ്പം.....

സ്കൂള്‍ അങ്കണം : ഒരു ദൃശ്യം

Saturday, August 14, 2010

ഗാന്ധി ക്വിസ്


" ഗാന്ധി ക്വിസ് - മലയാളം" ഡൌണ്‍ ലോഡ് ചെയ്യൂ.....

അതിനായി...



CLICK HERE

Friday, August 13, 2010

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , മാജിക് ഷോയും

എല്ലാ ലഹരി പദാര്‍ത്ഥങ്ങളും കുറ്റകൃത്യങ്ങളുടേയും തിന്മകളുടേയും മാതാവാണെന്ന തിരിച്ചറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിനും , നാടിന്റെ ഭാവി പ്രതീക്ഷകളാകേണ്ട പുതുതലമുറയില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കേരള സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോയും നടന്നു. നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍ .പ്രതാപന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍, ശ്രീ സി.എം.നൌഷാദ്, ശ്രീ.വി.കെ.അശോകന്‍ (എക്സൈസ് ഇന്‍സ്പെക്ടര്‍, വാടാനപ്പള്ളി റെയ്ഞ്ച് ) എന്നിവര്‍ സംസാരിച്ചു.

“ലഹരിയും യുവത്വവും” എന്ന വിഷയത്തെ അധികരിച്ച് കെ.എ.അബ്ദുള്‍ ഹസീബ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഡോ.രവീന്ദ്രന്‍ ആചാര്യയുടെ നേതൃത്വത്തില്‍ (Director & Chief Trainer, Institute of Magic & Hypnotic Science-Vadakkanchery) ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോ നടന്നു. വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പി.കെ.സുരേഷ് സ്വാഗതവും, സ്കൂള്‍ പ്രിസിപ്പാള്‍ ഡോളി കുര്യന്‍ നന്ദിയും പറഞ്ഞു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു

ബഹു: നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു

സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ആശംസാപ്രസംഗം നടത്തുന്നു

ആരോഗ്യബോധവല്‍ക്കരണ മാജിക് ഷോയില്‍ നിന്ന് ഒരു ദൃശ്യം

Thursday, August 12, 2010

സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലോകകപ്പ് ഫുട്ബോള്‍ 2010 - നോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് വിതരണം ചെയ്തു. വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വസന്തചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ സ്വാഗതം പറഞ്ഞു.

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി. തലം) ഒന്നാം സ്ഥാനം നേടിയ അതിന്‍ .ടി.യു , വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി.തലം) രണ്ടാം സ്ഥാനം നേടിയ വൈശാഖ്.പി.എസ്, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (ഹൈസ്കൂള്‍ തലം) ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാസ്.പി.എം, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ക്വിസ് മത്സരത്തില്‍ (ഹൈസ്കൂള്‍ തലം) രണ്ടാം സ്ഥാനം നേടിയ ഹിജാസ്.സി.ജെ, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

ലോകകപ്പ് ആല്‍ബം നിര്‍മ്മാണത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ റിതു.കെ.വി, അനന്തു.കെ.വി എന്നിവര്‍ക്ക് വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രന്‍ സമ്മാനം നല്‍കുന്നു.

ലോകകപ്പ് ആല്‍ബം നിര്‍മ്മാണത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷാഫി, റിന്‍ഷാദ് എന്നിവര്‍ വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങിയപ്പോള്‍