Saturday, July 27, 2013

കരനെൽ കൃഷിക്ക് തുടക്കമായി



സ്കൂള്‍ അങ്കണം വയലാക്കി കരനെല്‍കൃഷിക്ക് വിത്ത് വിതച്ച് വിദ്യാര്‍ത്ഥികള്‍. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് നല്ല പാഠം പദ്ധതിയില്‍ കരനെല്‍കൃഷി തുടങ്ങിയത്. പഞ്ചായത്ത്പ്രസിഡന്റ് രജനി കൃഷ്ണാനന്ദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജുബുമോന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ വി രോഷ്‌ണി, പ്രധാനാധ്യാപിക ഡോളി കുരിയന്‍, വാടാനപ്പള്ളി കൃഷി അസിസ്റ്റന്റ് മുഹമ്മദ് നൗഷാദ് , കാര്‍ഷിക ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ് സഗീര്‍, എന്‍ കെ സുരേഷ് കുമാര്‍, വി ഡി സന്ദീപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
(മനോരമ വാർത്ത  : 27/07/2013 ശനിയാഴ്ച പ്രസിദ്ധീകരിച്ചത് )

  .............................................................................................................

മാതൃഭൂമി വാർത്ത വായിക്കാൻ  >>>  CLICK HERE .............................................................................................................

Saturday, July 6, 2013

പഠനമികവിനൊപ്പം കാര്‍ഷിക സമൃദ്ധിയൊരുക്കി വിദ്യാര്‍ത്ഥികള്‍

 വാടാനപ്പള്ളി: പഠനമികവിനൊപ്പം കാര്‍ഷിക സമൃദ്ധിയിലും പെരുമ കാട്ടുകയാണ് തൃത്തല്ലൂര്‍ കമലാ നെഹ്‌റുമെമ്മോറിയല്‍ വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊള്ളി (മരച്ചീനി), വെണ്ട, വഴുതന, കാബേജ്, കോളി ഫ്ലവര്‍, ചേന, മുരിങ്ങ തുടങ്ങിയ കൃഷികളാണ് കുട്ടികള്‍ നടത്തുന്നത്.

കൂടാതെ വിവിധയിനം വാഴകള്‍, കരിമ്പ് എന്നിവയും കൃഷിയിടത്തിലുണ്ട്. കരനെല്‍കൃഷിക്ക് വിത്തിറക്കാനായി മണ്ണ് ഉഴുതുമറിച്ച് തയ്യാറായി നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഔഷധ സസ്യങ്ങളും സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നു.

വിദ്യാര്‍ത്ഥികളായ മുഹമ്മദ് ബിലാല്‍, ആര്‍.എച്ച്. അ്ജമല്‍, ആര്‍.എസ്. അജ്മല്‍, മുഹമ്മദ് മുസ്തഫ, രാംകേഷ്, അജയ്, വിനായക്, വിഷ്ണു, മുഹസിന്‍, റജിന്‍, ഷെബീര്‍ അലി എന്നിവരാണ് കൃഷിയിടം പരിപാലിക്കുന്നത്. കാര്‍ഷിക ക്ലബ് സെക്രട്ടറി ഷാഹുല്‍ ഹമീദ്, സഗീര്‍ മാസ്റ്റര്‍ മാര്‍ഗദര്‍ശിയായി കുട്ടികള്‍ക്കൊപ്പം എപ്പോഴുമുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോളി കുര്യന്‍, പ്രിന്‍സിപ്പള്‍ കെ.വി. റോഷ്‌നി എന്നിവരുടെ പിന്‍ബലവും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതായി വിദ്യാര്‍ത്ഥി കര്‍ഷകര്‍ പറയുന്നു.

ഇതൊയ്ക്കയാണെങ്കിലും അധ്യായനം മുടക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ നേരത്തെ എത്തിയും അധ്യയനത്തിന്റെ ഒഴിവു നേരങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് ഇവരുടെ കൃഷിപരിപാലനം. കഴിഞ്ഞ അധ്യായന വര്‍ഷം കൃഷിയിറക്കിയ മരച്ചീനി വളര്‍ന്ന് പാകമായത് ഇന്നലെ വിദ്യാര്‍ത്ഥികള്‍ തന്നെ വിളവെടുപ്പ് നടത്തി. പ്രതീക്ഷിച്ച വിളവും ലഭിച്ചു. എങ്കിലും ഇതെല്ലാം വില്‍പ്പന നടത്തി പണമുണ്ടാക്കണമെന്ന് ഈ കുരുന്നുകള്‍ക്ക് ആഗ്രഹമില്ല സ്‌കൂള്‍ ഉച്ച ഭക്ഷണത്തിനാണ് വിളവു മുഴുവന്‍ ഉപയോഗിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. കാര്‍ഷിക ക്ലബു സെക്രട്ടറി ഷാഹുല്‍ ഹമീദ് സഗീര്‍ മാസ്റ്റര്‍, പി.സി. രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പച്ചക്കറി കൃഷിക്ക് ഒരു സഹായി എന്ന പുസ്തകം വാടാനപ്പള്ളി കൃഷി അസിസ്റ്റന്റ് നൗഷാദ് പ്രകാശനം ചെയ്തു.

കടപ്പാട് : ചന്ദ്രിക ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)

ചന്ദ്രികയിലെ വാർത്ത ഓൺലൈൻ ആയി വായിക്കാൻ >>>  CLICK HERE


.........................................................................................................................................................................

 

 

സ്‌കൂള്‍ അങ്കണം കൃഷിയിടമാക്കി കമലയിലെ വിദ്യാര്‍ത്ഥികള്‍


വാടാനപ്പള്ളി: പഠന മികവിനൊപ്പം കാര്‍ഷിക സമൃദ്ധിയിലും പെരുമ കാട്ടുകയാണ്‌ തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്‌.എസ്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കൃഷിചെയ്യുന്ന ഇനങ്ങള്‍ ഏറെയാണ്‌. മരച്ചീനി, വെണ്ട, വഴുതന, കാബേജ്‌, കോളിഫ്‌ളവര്‍, ചേന, മുരിങ്ങ എന്നിങ്ങനെ പോകുന്നു ഇവരുടെ പച്ചക്കറിയിനങ്ങള്‍. കൂടാതെ വിവിധ ഇനം വാഴകള്‍, കരിമ്പ്‌ എന്നിവയും കുട്ടിക്കര്‍ഷകരുടെ കൃഷിയിടത്തിലുണ്ട്‌. കര നെല്‍കൃഷിക്കു മണ്ണ്‌ ഉഴുതു മറിച്ച്‌ തയ്യാറായി നില്‍ക്കുകയാണ്‌ വിദ്യാര്‍ഥികള്‍. ഇവയ്‌ക്കെല്ലാം പുറമെ ഒട്ടേറെ ഔഷധ സസ്യങ്ങളും സ്‌കൂള്‍ വളപ്പില്‍ കൃഷിചെയ്യുന്നു.

വിദ്യാര്‍ഥികളായ മുഹമ്മദ്‌ ബിലാല്‍, ആര്‍.എച്ച്‌. അജ്‌മല്‍, ആര്‍.എസ്‌. അജ്‌മല്‍, മുഹമ്മദ്‌ മുസ്‌തഫ, രാകേഷ്‌, അജയ്‌ വിനായക്‌, വിഷ്‌ണു, മുഹാസിന്‍, റജിന്‍, ഷെബീര്‍ അലി എന്നിവരാണ്‌ കൃഷിയിടം പരിപാലിക്കുന്നത്‌. കാര്‍ഷിക ക്ലബ്‌ സെക്രട്ടറി ഷാഹുല്‍ ഹമീദ്‌ സഗീര്‍ മാര്‍ഗദര്‍ശിയായി കുട്ടികള്‍ക്കൊപ്പം എപ്പോഴുമുണ്ട്‌. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ ഡോളി കുര്യന്‍, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്‌ണി എന്നിവരുടെ പിന്‍ബലവും തങ്ങള്‍ക്കു പ്രചോദനം നല്‍കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും അധ്യയനം മുടക്കാന്‍ തയ്യാറല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ അധ്യയന വര്‍ഷം കൃഷിയിറക്കിയ മരച്ചീനി വളര്‍ന്നു പാകമായപ്പോള്‍ ഇന്നലെ വിദ്യാര്‍ഥികള്‍തന്നെ വിളവെടുപ്പ്‌ നടത്തി. പ്രതീക്ഷിച്ച വിളവും ലഭിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനാണ്‌ വിളവുമുഴുവന്‍ ഉപയോഗിക്കുന്നത്‌. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്‌, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ജൂബുമോന്‍ വാടാനപ്പള്ളി, കാര്‍ഷിക ക്ലബ്‌ സെക്രട്ടറി ഷാഹുല്‍ ഹമീദ്‌ സഗീര്‍, പി.സി. രവി നേതൃത്വം നല്‍കി. പച്ചക്കറി കൃഷിക്കു ഒരു സഹായി എന്ന പുസ്‌തകം വാടാനപ്പള്ളി കൃഷി അസിസ്‌റ്റന്റ്‌ നൗഷാദ്‌ പ്രകാശനം ചെയ്‌തു.

കടപ്പാട് : മംഗളം  ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)


 മംഗളം വാർത്ത  ഓൺലൈൻ ആയി വായിക്കാൻ  >>>  CLICK HERE


.........................................................................................................................................................................


 (മലയാള മനോരമയിൽ 06/07/2013 ന് പ്രസിദ്ധീകരിച്ചത്)
..........................................................................................................................................................................


 

കമലാ നെഹ്‌റു സ്‌കൂളില്‍ മരച്ചീനി വിളവെടുത്തു


വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'സീഡ്' അംഗങ്ങള്‍ കഴിഞ്ഞ അധ്യയനവര്‍ഷം നടത്തിയ മരച്ചീനി വിളവെടുത്തു. വിളവെടുത്ത മരച്ചീനി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി നല്‍കി.

ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജൂബുമോന്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഡോളി കുര്യന്‍, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്‌നി, എന്‍.കെ. സുരേഷ്‌കുമാര്‍, ഷാഹുല്‍ഹമീദ് സഗീര്‍ എന്നിവര്‍ സംസാരിച്ചു. വാടാനപ്പള്ളി അസി. കൃഷി ഓഫീസര്‍ മുഹമ്മദ് നൗഷാദ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. തീരദേശ കാര്‍ഷിക പരിപാലനമുറകള്‍, പച്ചക്കറി കൃഷിക്ക് ഒരു സഹായി എന്നീ ലഘുലേഖകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.

സീഡ് അംഗങ്ങളായ സുകുമാരന്‍, അജ്മല്‍, ഷബീര്‍, ജിഷ്ണു, ഫസീലത്ത്, ഐഷ, മിസ്‌രിയ, അജയ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.


കടപ്പാട് : മാതൃഭൂമി (06/07/2013 ന് പ്രസിദ്ധീകരിച്ചത്)

   മാതൃഭൂമിയിലെ  വാർത്ത ഓൺലൈൻ ആയി വായിക്കൺ  >>> CLICK HERE

 

......................................................................................................................

 

 

കമലാ നെഹ്രു സ്കൂളിൽ കപ്പ വിളവെടുപ്പ്



വാടാനപ്പള്ളി : തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കപ്പകൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷമാണ് കപ്പകൃഷിയിറക്കിയത്. ജൈവവളം ഉപയോഗിച്ച് നടത്തിയ കൃഷിയ്ക്ക് നൂറുമേനി വിളവ് ലഭിച്ചു. 

വിളവെടുപ്പുത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ സി എം നൌഷാദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജുബുമോൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ വി രോഷ്‌നി, ഹെഡ്‌മിസ്‌ട്രസ് ഡോളി കുര്യൻ , എൻ കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

കൃഷി ആഫീസർ മുഹമ്മദ് നൌഷാദ് കപ്പകൃഷിയെക്കുറിച്ച് ക്ലാസെടുത്തു. കാർഷിക ക്ലബ്ബ് അംഗങ്ങളായ അജ്മൽ , ഷബീർ , ജിഷ്ണു, മിസിരിയ, അജയ് തുടങ്ങിയവരാണ് കപ്പകൃഷിക്ക് നേതൃത്വം നൽകിയത്.



 കടപ്പാട് : കേരള കൌമുദി   ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)


......................................................................................................................


Friday, July 5, 2013

വായനക്കളരി ഉദ്ഘാടനം ചെയ്തു



മലയാള മനോരമയുടെ “വായനക്കളരി”  സ്പോൺസർമാരായ വി ഡി ജമാലും ഭാര്യ സുലേഖയും ചേർന്ന് സ്കൂൾ ലീഡർ നവരസിന് പത്രം കൈമാറിക്കോണ്ട്  ഉദ്ഘാടനം ചെയ്തു. സോമനാഥൻ ചാളിപ്പാട്ട് മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ഗിൽ‌സ തിലകൻ ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് ജുബുമോൻ വാടാനപ്പള്ളി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ കെ.വി.രോഷ്‌നി സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.


Wednesday, July 3, 2013

കമലാ നെഹ്രു സ്കൂളിൽ വിജയാഘോഷം


 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി.ദാസൻ വിജയാഘോഷം

 ഉദ്ഘാടനം  ചെയ്ത് സംസാരിക്കുന്നു


 വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

 

മാതൃഭൂമി വാർത്ത ഓൺലൈൻ ആയി വായിക്കാൻ  >>>  CLICK HERE

Monday, July 1, 2013

അനുമോദനവും, ഉന്നതവിജയാഘോഷവും

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ (മാർച്ച് : 2013) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുമാരി. കെ എസ് കൃഷ്ണപ്രിയയ്ക്കുള്ള അനുമോദനവും, ഉന്നത വിജയാഘോഷവും നാളെ (2013 ജൂലായ് 2 ചൊവ്വാഴ്ച) സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി കൃഷ്ണാനന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ വി ദാസൻ ഉദ്ഘാടനം ചെയ്യും.

 

ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ച വി എച്ച് എസ്, ഹൈസ്കൂൾ , പ്ലസ് ടു വിദ്യാർത്ഥികൾക്കായി സ്കൂൾ മാനേജർ ശ്രീ.കെ വി സദാനന്ദൻ ഏർപ്പെടുത്തിയിട്ടുള്ള സമ്മാനങ്ങളും, പതിവായി നൽകി വരാറുള്ള എൻ‌ഡോവ്‌മെന്റുകളും പ്രസ്തുത ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും.



 എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 

       കുമാരി.കെ.എസ്.കൃഷ്ണപ്രിയയ്ക്ക്  അഭിനന്ദനങ്ങൾ..!! 


.................................................................................................................................................

പ്രോഗ്രാം  നോട്ടീസ്  ഇവിടെ  നിന്ന്  ഡൌൺലോഡ്  ചെയ്യാം 

Download