Monday, December 16, 2013

കമലയ്‌ക്കും, കായിക കേരളത്തിനും അഭിമാനമായി രാഗേഷ്



 കെ ജി രാഗേഷ് രവി മാസ്‌റ്ററോടൊപ്പം

 


കടപ്പാട് : മാതൃഭൂമി  ( 16/12/2013 ന് പ്രസിദ്ധീകരിച്ചത് )

കടപ്പാട് : മലയാള മനോരമ ( 16/12/2013 ന് പ്രസിദ്ധീകരിച്ചത് )



Tuesday, December 10, 2013

വാഴക്കൃഷി വിളവെടുത്തു

കമലാ നെഹ്രു സ്‌കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ വാഴക്കൃഷി, വാടാനപ്പള്ളി
പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. മുർഷിദിന്റെ നേതൃത്വത്തിൽ വിളവെടുക്കുന്നു. 

തൃത്തല്ലൂർ കമലാ നെഹ്രു വി എച്ച് എസ് സ്‌കൂളിൽ കാർഷിക ക്ലബ്ബ് അംഗങ്ങളുടെ വാഴകൃഷി വിളവെടുപ്പു നടത്തി. കൃഷി ഓഫീസർ എം മുർഷിദ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻ‌സിപ്പാൾ കെ വി രോഷ്‌നി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഡോളി കുര്യൻ‌ , കാർഷിക ക്ലബ്ബ് കോ-ഓർ‌ഡിനേറ്റർ ഷാഹുൽ ഹമീദ് സഗീർ‌ , വി ഡി സന്ദീപ് എന്നിവർ പ്രസംഗിച്ചു.

കടപ്പാട് : മലയാള മനോരമ

Friday, November 29, 2013

കലോത്സവ വിജയികളെ അനുമോദിച്ചു



വലപ്പാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിൽ‌, അറബിക് ഹൈ‌സ്‌കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻ‌ഷിപ്പ് നേടിയ കമലാ നെഹ്രു മെമ്മോറിയൽ വി എച്ച് എസ് സ്‌കൂൾ ടീം, മാനേജർ ശ്രീ.കെ വി സദാനന്ദൻ‌, പ്രിൻ‌സിപ്പാൾ
 കെ.വി രോഷ്‌ണി, ഹെഡ്‌മിസ്ട്രസ് ഡോളി കുര്യൻ‌, അറബിക് അധ്യാപകരായ എൻ കെ അബ്‌ദുൾ മജീദ്,
 ഷാഹുൽ‌ ഹമീദ് സഗീർ എന്നിവരോടൊപ്പം.

*********************************************************************

മാതൃഭൂമി വാർത്ത  ഇവിടെ വായിക്കാം

*********************************************************************

വിജയികൾ‌ക്ക് അഭിനന്ദനങ്ങൾ‌....!!!

അനുഷയ്‌ക്കും ലക്ഷ്മി‌യ്‌ക്കും അഭിനന്ദനങ്ങൾ


കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാനതല സോഷ്യൽ സയൻസ് മേളയിൽ ഹയർ സെക്കന്ററി വിഭാഗം സ്‌റ്റിൽ മോഡലിൽ
 എ ഗ്രേഡ് നേടി സ്‌കൂളിന്റെ അഭിമാനമായ അനുഷ.പി.ജെ, ലക്ഷ്മി.സി.പി എന്നിവർ,
 സ്‌കൂൾ മാനേജർ ശ്രീ. കെ വി സദാനന്ദൻ‌, പ്രിൻസിപ്പാൾ കെ വി രോഷ്‌ണി, ഹെഡ്മിസ്ട്രസ് ഡോളി കുര്യൻ‌,
 സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ. എൻ കെ സുരേഷ് കുമാർ‌, ഡോ. സന്തോഷ് കുമാർ എന്നിവർക്കൊപ്പം.

വിജയികൾ‌ക്ക് അഭിനന്ദനങ്ങൾ‌..!!

Thursday, November 21, 2013

സോഫ്‍റ്റ് ബോള്‍ താരങ്ങൾക്ക് സ്വീകരണം നൽ‌കി




രാജസ്ഥാനില്‍ വെച്ച് നടന്ന ദേശീയ സോഫ്‍റ്റ് ബോള്‍ ചാമ്പ്യന്‍‍ഷിപ്പില്‍ പങ്കെടുത്ത് നാലാം സ്ഥാനം നേടി തിരിച്ചെത്തിയ കേരള സോഫ്‍റ്റ് ബോള്‍ ടീമംഗങ്ങളായ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്‍കൂളിലെ വിദ്യാര്‍ത്ഥികളായ അമര്‍ സിദ്ധാര്‍ത്ഥ്, ഹുവൈസ് ആര്‍ എ എന്നിവവര്‍ക്ക് സ്‍കൂള്‍ അങ്കണത്തില്‍ പി ടി എ യും സഹപാഠികളും ചേര്‍ന്ന് സ്നേഹോഷ്‍മളമായ സ്വീകരണം നല്‍കി. മുഖ്യാതിഥി ജില്ലാ സോഫ്‍റ്റ് ബോള്‍ പ്രസിഡന്റ് സി എം നൌഷാദ് ഉപഹാരം നല്‍കി.കൂടാതെ ഇവരുടെ ക്ലാസ് ടീച്ചര്‍മാരായ ധന്യ പവിത്രന്‍‍, ടെസ്സി.കെ.വി എന്നിവര്‍ താരങ്ങള്‍ക്ക് സോഫ്‍റ്റ് ബോള്‍ ബാറ്റ് സമ്മാനിച്ചു.

സമ്മേളനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് രജനി കൃഷ്‍ണാനന്ദ് ഉദ്ഘാടനം ചെയ്‍തു. വാര്‍ഡ് മെമ്പര്‍ ഗില്‍‍സ തിലകന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന രാമനാഥന്‍‍, ബ്ലോക്ക് പഞ്ചായത്ത് സ്‍റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഇ ബി ഉണ്ണികൃഷ്‍ണന്‍, സോഫ്‍റ്റ്ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഖില്‍ അനിരുദ്ധന്‍‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി കെ ആര്‍ സാംബശിവന്‍‍, സ്‍റ്റാഫ് സെക്രട്ടറി എ എന്‍ സിദ്ധപ്രസാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കായികാധ്യാപകന്‍ പി സി രവി ആമുഖപ്രഭാഷണം നടത്തി. ഹെഡ്‍മിസ്‍ട്രസ് ഡോളി കുര്യന്‍ സ്വാഗതവും, പ്രിന്‍‍സിപ്പാള്‍ കെ വി രോഷ്‍ണി നന്ദിയും പറഞ്ഞു.


 **************************************************************

 മാതൃഭൂമി വാർത്ത  ഇവിടെ വായിക്കാം

**************************************************************


Saturday, September 28, 2013

തൃത്തല്ലൂര്‍ കമലാനെഹ്രു സ്‌കൂളില്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം


കടപ്പാട് : മാതൃഭൂമി 

...............................................................................................................................................................

മാതൃഭൂമി വാർത്ത ഓൺ‌ലൈൻ ആയി >>ഇവിടെ << വായിക്കാം 

...............................................................................................................................................................

Saturday, September 14, 2013

ഇത് നന്മയുടെ പൊന്നോണം


കടപ്പാട് : മലയാള മനോരമ (14/09/2013 ന് പ്രസിദ്ധീകരിച്ചത്)

വലുതായി കാണാൻ വാർത്തകളിൽ ക്ലിക്കുക


  കടപ്പാട് : മാതൃഭുമി (14/09/2013 ന് പ്രസിദ്ധീകരിച്ചത്)


 ......................................................................................................................

മാതൃഭൂമി വാർത്ത ഓൺലൈൻ ആയി  >>  ഇവിടെ  << വായിക്കാം

മംഗളം വാർത്ത ഓൺലൈൻ ആയി  >>  ഇവിടെ  << വായിക്കാം 

 ......................................................................................................................


Thursday, September 12, 2013

അഭിമാനമായി അസ്‌ന


2013 ആഗസ്‌റ്റ് 10-ന് കാസർഗോഡ് വെച്ച് നടന്ന കേരള സ്റ്റേറ്റ് സ്‌കൂൾ തായ്-ക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടി സ്‌കൂളിന്റെ അഭിമാനമായ പത്താം ക്ലാസ് വിദ്യാർത്ഥിനി അസ്‌നയ്‌ക്ക് അഭിനന്ദനങ്ങൾ...!!!

Tuesday, September 10, 2013

മാതൃവിദ്യാലയത്തിൽ അരുണെത്തി; പ്രതിഭയുടെ തിളക്കവുമായി

വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്കുക

 മാതൃഭൂമി വാർത്ത ( 10/09/2013 ന് പ്രസിദ്ധീകരിച്ചത്)

മാതൃഭൂമി വാർത്ത ഓൺലൈൺ ആയി വായിക്കാൻ >>   CLICK HERE



മംഗളം വാർത്ത (10/09/2013 ന് പ്രസിദ്ധീകരിച്ചത്)

Thursday, September 5, 2013

അരുണ്‍ തേറമ്പില്‍ : ഉയരം കൊണ്ട് ഉയരത്തില്‍


രണ്ടു മീറ്ററിലെത്താന്‍ രണ്ടു സെന്റീമീറ്റര്‍ മാത്രം കുറവ്. അതായത് 198 സെന്റീമീറ്റര്‍! ആറരയടിയിലേറെയുള്ള തന്റെ അസാധാരണമായ ഉയരം അരുണിന് സൃഷ്ടിച്ചിട്ടുള്ള തലവേദന ചെറുതല്ല. സ്കൂളിലെ സഹപാഠികളുടെ പരിഹാസമാണ് കൂടുതല്‍ അസഹനീയം.കൊന്നത്തെങ്ങ്, ഒട്ടകം, മൊബൈല്‍ ടവര്‍ എന്നിങ്ങനെ പല പേരിട്ട് അരുണിന്റെ പൊക്കത്തെ അവര്‍ ആഘോഷിച്ചു. അപ്പോഴൊക്കെ അരുണിന് മനഃപ്രയാസം തോന്നിയത് തന്റെ ഉയരക്കൂടുതല്‍ ഓര്‍ത്താണെങ്കില്‍ ഇപ്പോള്‍ അത് നേരെ തിരിച്ചായി. ഇങ്ങനെയൊരു വീണ്ടുവിചാരത്തിന് തക്കതായ കാരണവുമുണ്ട്. തുര്‍ക്കിയില്‍ നടന്ന ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ ഏകമലയാളി താരമായ അരുണ്‍ തേറമ്പലിന് ഏഴരയടി ഉയരക്കാരായ പാശ്ചാത്യടീമംഗങ്ങളെ കണ്ടപ്പോള്‍ സ്വയം ചെറുതായ പോലെ തോന്നി, അത്ര തന്നെ!

ടോം ജോസഫിനു ശേഷം ദേശീയ വോളിബോളിന് കേരളം നല്‍കുന്ന ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരില്‍ പ്രധാനിയാണ്‌ തൃത്തല്ലൂര്‍ തേറമ്പില്‍ വീട്ടില്‍ അരുണ്‍ എന്ന ഇരുപതുവയസ്സുകാരന്‍. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത്‌ എതിര്‍ടീമിന്റെ വിടവുകളില്‍ പന്ത് എത്തിക്കാനുള്ള മികവ് അരുണിനെ എത്തിച്ചത് ദേശീയ ജുനിയര്‍ വോളിബോള്‍ ടീമിലാണ്.അതും ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍! അരുണ്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം ലോകവോളിയിലെ അഭിമാനനേട്ടമായ ടോപ്പ് എയ്റ്റില്‍ (ആദ്യ എട്ടു ടീം) സ്ഥാനം പിടിച്ച ശേഷമാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്ന് മടങ്ങിയത്. ഇതിനു മുന്‍പ് ടീം ടോപ്പ് എയ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ് എന്നത് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു.

തൃപ്രയാര്‍ ടി എസ് ജി എ യില്‍ ആണ് അരുണ്‍ തേറമ്പില്‍ ആദ്യം പന്തുതട്ടാന്‍ പഠിക്കുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിന്നീട് കമലാ നെഹ്റു സ്കൂളില്‍ കായികാധ്യാപകന്‍ രവിക്കു കീഴില്‍ പരിശീലനം. അരുണിന്റെ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം കൂടുതല്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ അരുണിനെ കോട്ടയം എം ഡി സെമിനാരി സ്കൂളിലേക്ക് അയച്ചു. ഇവിടെ കായികാധ്യാപന്‍ മനോജിന്റെ കീഴില്‍ ലഭിച്ച പരിശീലനമാണ് അരുണിലെ പ്രതിഭയ്ക്ക് അടിത്തറയായത്. പിന്നീട് സംസ്ഥാന ജൂനിയര്‍ ടീമിലേക്കും, ദേശീയ ജൂനിയര്‍ ടീമിലേക്കും ക്ഷണമെത്തി. അങ്ങനെയാണ് ഇസ്താംബൂളില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ടീമിലെ ജൂനിയര്‍ താരമായതിനാല്‍ ആദ്യം റിസര്‍വ് ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും അരുണിന്റെ കളിമികവ് തിരിച്ചറിഞ്ഞ കോച്ച് മൂന്നു മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കി. മൂന്നു കളിയിലും മികച്ച പ്രകടനമാണ് അരുണ്‍ കാഴ്ചവെച്ചത്.ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍, റണ്ണറപ്പുകളായതുട ചൈന തുടങ്ങിയ വമ്പന്മാരെ പരാജയപ്പെടുത്തി ടീം ടോപ്പ് എയ്റ്റില്‍ സ്ഥാനം നേടുമ്പോള്‍ അരുണും തന്റേതായ സംഭാവനകള്‍ നല്‍കി.

തന്റെ ഉയരത്തില്‍ തോന്നിയ മന:പ്രയാസമെല്ലാം ഇസ്താംബൂളില്‍ എത്തിയപ്പോള്‍ പമ്പ കടന്നെന്ന് അരുണ്‍ പറയുന്നു. 2.10 മുതല്‍ 2.18 മീറ്റര്‍ വരെ ഉയരമുള്ളവരായിരുന്നു പല കളിക്കാരും. അതുകൊണ്ടുതന്നെ പരമാവധി തല ഉയര്‍ത്തിപ്പിടിച്ചാണ് അരുണ്‍ സഹകളിക്കാര്‍ക്കൊപ്പം നടന്നത്. ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തുമ്പോഴും അരുണിന്റെ തല ഉയര്‍ന്നുതന്നെ നില്‍ക്കുന്നു, അഭിമാനം കൊണ്ട്!

 

കടപ്പാട് : എസ് പി ശരത്ത് & മലയാള മനോരമ

Thursday, August 29, 2013

ദേശീയ കായികദിനം ആചരിച്ചു


കായിക കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള തൃത്തല്ലൂര്‍ കമലാ നെഹ്റു സ്കൂളില്‍ ദേശീയ കായിക ദിനം ആചരിച്ചു. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനത്തില്‍ സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി അണിനിരന്നപ്പോള്‍ , പ്രിന്‍സിപ്പാള്‍ കെ വി രോഷ്ണി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്‍, ടി എസ് ജി എ സെക്രട്ടറി വി ഡി സന്ദീപ് എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുര്‍ക്കിയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന  പൂര്‍വ്വവിദ്യാര്‍ത്ഥി അരുണ്‍ തേറമ്പിലിനും, ഇന്ത്യന്‍ വോളിബോള്‍ ടീമിനും വിജയാശംസകള്‍ നേര്‍ന്നു. കായിക അധ്യാപകന്‍ പി സി രവി, സി വി രാജലക്ഷ്മി, ടി വി മൃണാളിനി, വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള കായിക സെക്രട്ടറി മാസ്റ്റര്‍ എന്‍ എസ് സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, August 28, 2013

കമലാ നെഹ്രു സ്‌കൂൾ ജേതാക്കൾ



വലപ്പാട് ഉപജില്ലാ കായികമേളയിൽ സീനിയർ പെൺ‌കുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ ജേതാക്കളായ തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി എച്ച് എസ് സ്‌കൂൾ ടീം, പ്രിൻ‌സിപ്പാൾ കെ.വി.രോഷ്‌നി, ഹെഡ്മിസ്ട്രസ് ഡോളി കുര്യൻ, കായിക അധ്യാപകൻ രവി മാസ്‌റ്റർ തുടങ്ങിയവരോടൊപ്പം.

Saturday, July 27, 2013

കരനെൽ കൃഷിക്ക് തുടക്കമായി



സ്കൂള്‍ അങ്കണം വയലാക്കി കരനെല്‍കൃഷിക്ക് വിത്ത് വിതച്ച് വിദ്യാര്‍ത്ഥികള്‍. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് നല്ല പാഠം പദ്ധതിയില്‍ കരനെല്‍കൃഷി തുടങ്ങിയത്. പഞ്ചായത്ത്പ്രസിഡന്റ് രജനി കൃഷ്ണാനന്ദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജുബുമോന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ വി രോഷ്‌ണി, പ്രധാനാധ്യാപിക ഡോളി കുരിയന്‍, വാടാനപ്പള്ളി കൃഷി അസിസ്റ്റന്റ് മുഹമ്മദ് നൗഷാദ് , കാര്‍ഷിക ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ് സഗീര്‍, എന്‍ കെ സുരേഷ് കുമാര്‍, വി ഡി സന്ദീപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
(മനോരമ വാർത്ത  : 27/07/2013 ശനിയാഴ്ച പ്രസിദ്ധീകരിച്ചത് )

  .............................................................................................................

മാതൃഭൂമി വാർത്ത വായിക്കാൻ  >>>  CLICK HERE .............................................................................................................

Saturday, July 6, 2013

പഠനമികവിനൊപ്പം കാര്‍ഷിക സമൃദ്ധിയൊരുക്കി വിദ്യാര്‍ത്ഥികള്‍

 വാടാനപ്പള്ളി: പഠനമികവിനൊപ്പം കാര്‍ഷിക സമൃദ്ധിയിലും പെരുമ കാട്ടുകയാണ് തൃത്തല്ലൂര്‍ കമലാ നെഹ്‌റുമെമ്മോറിയല്‍ വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊള്ളി (മരച്ചീനി), വെണ്ട, വഴുതന, കാബേജ്, കോളി ഫ്ലവര്‍, ചേന, മുരിങ്ങ തുടങ്ങിയ കൃഷികളാണ് കുട്ടികള്‍ നടത്തുന്നത്.

കൂടാതെ വിവിധയിനം വാഴകള്‍, കരിമ്പ് എന്നിവയും കൃഷിയിടത്തിലുണ്ട്. കരനെല്‍കൃഷിക്ക് വിത്തിറക്കാനായി മണ്ണ് ഉഴുതുമറിച്ച് തയ്യാറായി നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഔഷധ സസ്യങ്ങളും സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നു.

വിദ്യാര്‍ത്ഥികളായ മുഹമ്മദ് ബിലാല്‍, ആര്‍.എച്ച്. അ്ജമല്‍, ആര്‍.എസ്. അജ്മല്‍, മുഹമ്മദ് മുസ്തഫ, രാംകേഷ്, അജയ്, വിനായക്, വിഷ്ണു, മുഹസിന്‍, റജിന്‍, ഷെബീര്‍ അലി എന്നിവരാണ് കൃഷിയിടം പരിപാലിക്കുന്നത്. കാര്‍ഷിക ക്ലബ് സെക്രട്ടറി ഷാഹുല്‍ ഹമീദ്, സഗീര്‍ മാസ്റ്റര്‍ മാര്‍ഗദര്‍ശിയായി കുട്ടികള്‍ക്കൊപ്പം എപ്പോഴുമുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോളി കുര്യന്‍, പ്രിന്‍സിപ്പള്‍ കെ.വി. റോഷ്‌നി എന്നിവരുടെ പിന്‍ബലവും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതായി വിദ്യാര്‍ത്ഥി കര്‍ഷകര്‍ പറയുന്നു.

ഇതൊയ്ക്കയാണെങ്കിലും അധ്യായനം മുടക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ നേരത്തെ എത്തിയും അധ്യയനത്തിന്റെ ഒഴിവു നേരങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് ഇവരുടെ കൃഷിപരിപാലനം. കഴിഞ്ഞ അധ്യായന വര്‍ഷം കൃഷിയിറക്കിയ മരച്ചീനി വളര്‍ന്ന് പാകമായത് ഇന്നലെ വിദ്യാര്‍ത്ഥികള്‍ തന്നെ വിളവെടുപ്പ് നടത്തി. പ്രതീക്ഷിച്ച വിളവും ലഭിച്ചു. എങ്കിലും ഇതെല്ലാം വില്‍പ്പന നടത്തി പണമുണ്ടാക്കണമെന്ന് ഈ കുരുന്നുകള്‍ക്ക് ആഗ്രഹമില്ല സ്‌കൂള്‍ ഉച്ച ഭക്ഷണത്തിനാണ് വിളവു മുഴുവന്‍ ഉപയോഗിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. കാര്‍ഷിക ക്ലബു സെക്രട്ടറി ഷാഹുല്‍ ഹമീദ് സഗീര്‍ മാസ്റ്റര്‍, പി.സി. രവി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പച്ചക്കറി കൃഷിക്ക് ഒരു സഹായി എന്ന പുസ്തകം വാടാനപ്പള്ളി കൃഷി അസിസ്റ്റന്റ് നൗഷാദ് പ്രകാശനം ചെയ്തു.

കടപ്പാട് : ചന്ദ്രിക ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)

ചന്ദ്രികയിലെ വാർത്ത ഓൺലൈൻ ആയി വായിക്കാൻ >>>  CLICK HERE


.........................................................................................................................................................................

 

 

സ്‌കൂള്‍ അങ്കണം കൃഷിയിടമാക്കി കമലയിലെ വിദ്യാര്‍ത്ഥികള്‍


വാടാനപ്പള്ളി: പഠന മികവിനൊപ്പം കാര്‍ഷിക സമൃദ്ധിയിലും പെരുമ കാട്ടുകയാണ്‌ തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്‌.എസ്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കൃഷിചെയ്യുന്ന ഇനങ്ങള്‍ ഏറെയാണ്‌. മരച്ചീനി, വെണ്ട, വഴുതന, കാബേജ്‌, കോളിഫ്‌ളവര്‍, ചേന, മുരിങ്ങ എന്നിങ്ങനെ പോകുന്നു ഇവരുടെ പച്ചക്കറിയിനങ്ങള്‍. കൂടാതെ വിവിധ ഇനം വാഴകള്‍, കരിമ്പ്‌ എന്നിവയും കുട്ടിക്കര്‍ഷകരുടെ കൃഷിയിടത്തിലുണ്ട്‌. കര നെല്‍കൃഷിക്കു മണ്ണ്‌ ഉഴുതു മറിച്ച്‌ തയ്യാറായി നില്‍ക്കുകയാണ്‌ വിദ്യാര്‍ഥികള്‍. ഇവയ്‌ക്കെല്ലാം പുറമെ ഒട്ടേറെ ഔഷധ സസ്യങ്ങളും സ്‌കൂള്‍ വളപ്പില്‍ കൃഷിചെയ്യുന്നു.

വിദ്യാര്‍ഥികളായ മുഹമ്മദ്‌ ബിലാല്‍, ആര്‍.എച്ച്‌. അജ്‌മല്‍, ആര്‍.എസ്‌. അജ്‌മല്‍, മുഹമ്മദ്‌ മുസ്‌തഫ, രാകേഷ്‌, അജയ്‌ വിനായക്‌, വിഷ്‌ണു, മുഹാസിന്‍, റജിന്‍, ഷെബീര്‍ അലി എന്നിവരാണ്‌ കൃഷിയിടം പരിപാലിക്കുന്നത്‌. കാര്‍ഷിക ക്ലബ്‌ സെക്രട്ടറി ഷാഹുല്‍ ഹമീദ്‌ സഗീര്‍ മാര്‍ഗദര്‍ശിയായി കുട്ടികള്‍ക്കൊപ്പം എപ്പോഴുമുണ്ട്‌. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ ഡോളി കുര്യന്‍, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്‌ണി എന്നിവരുടെ പിന്‍ബലവും തങ്ങള്‍ക്കു പ്രചോദനം നല്‍കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും അധ്യയനം മുടക്കാന്‍ തയ്യാറല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ അധ്യയന വര്‍ഷം കൃഷിയിറക്കിയ മരച്ചീനി വളര്‍ന്നു പാകമായപ്പോള്‍ ഇന്നലെ വിദ്യാര്‍ഥികള്‍തന്നെ വിളവെടുപ്പ്‌ നടത്തി. പ്രതീക്ഷിച്ച വിളവും ലഭിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനാണ്‌ വിളവുമുഴുവന്‍ ഉപയോഗിക്കുന്നത്‌. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്‌, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ജൂബുമോന്‍ വാടാനപ്പള്ളി, കാര്‍ഷിക ക്ലബ്‌ സെക്രട്ടറി ഷാഹുല്‍ ഹമീദ്‌ സഗീര്‍, പി.സി. രവി നേതൃത്വം നല്‍കി. പച്ചക്കറി കൃഷിക്കു ഒരു സഹായി എന്ന പുസ്‌തകം വാടാനപ്പള്ളി കൃഷി അസിസ്‌റ്റന്റ്‌ നൗഷാദ്‌ പ്രകാശനം ചെയ്‌തു.

കടപ്പാട് : മംഗളം  ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)


 മംഗളം വാർത്ത  ഓൺലൈൻ ആയി വായിക്കാൻ  >>>  CLICK HERE


.........................................................................................................................................................................


 (മലയാള മനോരമയിൽ 06/07/2013 ന് പ്രസിദ്ധീകരിച്ചത്)
..........................................................................................................................................................................


 

കമലാ നെഹ്‌റു സ്‌കൂളില്‍ മരച്ചീനി വിളവെടുത്തു


വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'സീഡ്' അംഗങ്ങള്‍ കഴിഞ്ഞ അധ്യയനവര്‍ഷം നടത്തിയ മരച്ചീനി വിളവെടുത്തു. വിളവെടുത്ത മരച്ചീനി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി നല്‍കി.

ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജൂബുമോന്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഡോളി കുര്യന്‍, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്‌നി, എന്‍.കെ. സുരേഷ്‌കുമാര്‍, ഷാഹുല്‍ഹമീദ് സഗീര്‍ എന്നിവര്‍ സംസാരിച്ചു. വാടാനപ്പള്ളി അസി. കൃഷി ഓഫീസര്‍ മുഹമ്മദ് നൗഷാദ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. തീരദേശ കാര്‍ഷിക പരിപാലനമുറകള്‍, പച്ചക്കറി കൃഷിക്ക് ഒരു സഹായി എന്നീ ലഘുലേഖകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.

സീഡ് അംഗങ്ങളായ സുകുമാരന്‍, അജ്മല്‍, ഷബീര്‍, ജിഷ്ണു, ഫസീലത്ത്, ഐഷ, മിസ്‌രിയ, അജയ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.


കടപ്പാട് : മാതൃഭൂമി (06/07/2013 ന് പ്രസിദ്ധീകരിച്ചത്)

   മാതൃഭൂമിയിലെ  വാർത്ത ഓൺലൈൻ ആയി വായിക്കൺ  >>> CLICK HERE

 

......................................................................................................................

 

 

കമലാ നെഹ്രു സ്കൂളിൽ കപ്പ വിളവെടുപ്പ്



വാടാനപ്പള്ളി : തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കപ്പകൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷമാണ് കപ്പകൃഷിയിറക്കിയത്. ജൈവവളം ഉപയോഗിച്ച് നടത്തിയ കൃഷിയ്ക്ക് നൂറുമേനി വിളവ് ലഭിച്ചു. 

വിളവെടുപ്പുത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ സി എം നൌഷാദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജുബുമോൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ വി രോഷ്‌നി, ഹെഡ്‌മിസ്‌ട്രസ് ഡോളി കുര്യൻ , എൻ കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

കൃഷി ആഫീസർ മുഹമ്മദ് നൌഷാദ് കപ്പകൃഷിയെക്കുറിച്ച് ക്ലാസെടുത്തു. കാർഷിക ക്ലബ്ബ് അംഗങ്ങളായ അജ്മൽ , ഷബീർ , ജിഷ്ണു, മിസിരിയ, അജയ് തുടങ്ങിയവരാണ് കപ്പകൃഷിക്ക് നേതൃത്വം നൽകിയത്.



 കടപ്പാട് : കേരള കൌമുദി   ( 06/07/2013 ന് പ്രസിദ്ധീകരിച്ചത്)


......................................................................................................................


Friday, July 5, 2013

വായനക്കളരി ഉദ്ഘാടനം ചെയ്തു



മലയാള മനോരമയുടെ “വായനക്കളരി”  സ്പോൺസർമാരായ വി ഡി ജമാലും ഭാര്യ സുലേഖയും ചേർന്ന് സ്കൂൾ ലീഡർ നവരസിന് പത്രം കൈമാറിക്കോണ്ട്  ഉദ്ഘാടനം ചെയ്തു. സോമനാഥൻ ചാളിപ്പാട്ട് മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ഗിൽ‌സ തിലകൻ ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് ജുബുമോൻ വാടാനപ്പള്ളി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ കെ.വി.രോഷ്‌നി സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.


Wednesday, July 3, 2013

കമലാ നെഹ്രു സ്കൂളിൽ വിജയാഘോഷം


 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി.ദാസൻ വിജയാഘോഷം

 ഉദ്ഘാടനം  ചെയ്ത് സംസാരിക്കുന്നു


 വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

 

മാതൃഭൂമി വാർത്ത ഓൺലൈൻ ആയി വായിക്കാൻ  >>>  CLICK HERE

Monday, July 1, 2013

അനുമോദനവും, ഉന്നതവിജയാഘോഷവും

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ (മാർച്ച് : 2013) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുമാരി. കെ എസ് കൃഷ്ണപ്രിയയ്ക്കുള്ള അനുമോദനവും, ഉന്നത വിജയാഘോഷവും നാളെ (2013 ജൂലായ് 2 ചൊവ്വാഴ്ച) സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി കൃഷ്ണാനന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ വി ദാസൻ ഉദ്ഘാടനം ചെയ്യും.

 

ഉയർന്ന ഗ്രേഡുകൾ നേടി വിജയിച്ച വി എച്ച് എസ്, ഹൈസ്കൂൾ , പ്ലസ് ടു വിദ്യാർത്ഥികൾക്കായി സ്കൂൾ മാനേജർ ശ്രീ.കെ വി സദാനന്ദൻ ഏർപ്പെടുത്തിയിട്ടുള്ള സമ്മാനങ്ങളും, പതിവായി നൽകി വരാറുള്ള എൻ‌ഡോവ്‌മെന്റുകളും പ്രസ്തുത ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും.



 എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 

       കുമാരി.കെ.എസ്.കൃഷ്ണപ്രിയയ്ക്ക്  അഭിനന്ദനങ്ങൾ..!! 


.................................................................................................................................................

പ്രോഗ്രാം  നോട്ടീസ്  ഇവിടെ  നിന്ന്  ഡൌൺലോഡ്  ചെയ്യാം 

Download