Wednesday, August 13, 2014

കമലാ നെഹ്‌റു സ്‌കൂളില്‍ പയര്‍ വിളവെടുത്തു



തൃത്തല്ലൂര്‍ കമലാനെഹ്‌റു സ്‌കൂളില്‍ സീഡ് അംഗങ്ങള്‍ നടത്തിയ പയര്‍കൃഷി വിളവെടുത്തു. പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്‌നി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്‍, സി.വി. രാജലക്ഷ്മി, വി.ഡി. സന്ദീപ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ഹമീദ് സഗീര്‍ എന്നിവര്‍ സംസാരിച്ചു. സീഡ് അംഗങ്ങളായ ആകാശ്, വിഷ്ണു, ജിനോജ്, മിഥുന്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.വിളവെടുത്ത പയര്‍ സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് നല്‍കി. ഈ വര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് അംഗങ്ങള്‍.

മാതൃഭൂമി വാര്‍ത്ത  ഇവിടെ വായിക്കാം 

Tuesday, July 8, 2014

അനുമോദനവും വിജയാഘോഷവും



കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ നടന്ന,  SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും 100% വിജയാഘോഷവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു...





തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍, ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അവിന്‍ കൃഷ്ണ.കെ, സൌമ്യ കെ എസ്, ഹിര്‍ഷാന.വി.ജെ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും 100% വിജയാഘോഷവും നടത്തി. സ്കൂള്‍  അങ്കണത്തില്‍ വെച്ച് ബഹു: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഗില്‍സാ തിലകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം  ബഹു: തൃശുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ഗ്രേഡുകള്‍ നേടി വിജയിച്ച  വി എച്ച് എസ് സി, ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമ്മാനങ്ങളും, പതിവായി നല്‍കി വരാറുള്ള എന്‍ഡോവ്മെന്റുകളും പ്രസ്തുത ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. എന്‍ഡോവ്മെന്റുകള്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ ദിലീപ് കുമാറും, ഹൈസ്കൂള്‍ ഉന്നതവിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി എം നൗഷാദും, പ്ലസ് ടു വിജയികള്‍ക്കുള്ള സമ്മാനദാനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ഇ ബി ഉണ്ണികൃഷനും നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഡോളി കുര്യന്‍ ആമുഖ പ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ ശ്രീമതി. കെ വി രോഷ്നി സ്വാഗതവും എ എന്‍ സിദ്ധപ്രസാദ് നന്ദിയും പറഞ്ഞു.

Thursday, June 12, 2014

കമലാ നെഹ്‌റു സ്കൂളില്‍ വീണ്ടും ലോകകപ്പ്

തൃത്തല്ലൂര്‍ കമലാ നെഹ്‌റു സ്കൂളിലെ മൂന്നാമത് ലോകകപ്പ് മത്സരത്തിന്റെ ഫൈനലില്‍ അര്‍ജന്‍റീന ബ്രസീല്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്  ബ്രസീല്‍ ജേതാക്കളായി. വിജയികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡോളികുര്യന്‍ ട്രോഫി സമ്മാനിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുകുമാരന്‍റെ നേതൃത്വത്തില്‍ ബിമല്‍ലാല്‍, അഭിഷേക്, ഉണ്ണിക്കണ്ണന്‍ അതുല്‍ ജയന്ത് എന്നിവരാണ് ട്രോഫി രൂപകല്‍പന ചെയ്തത്.



വിജയികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡോളികുര്യന്‍ ട്രോഫി സമ്മാനിക്കുന്നു

 


Monday, February 3, 2014

നാടകത്തില്‍ മികവുമായി കമല


കേരളസംസ്ഥാന ആരോഗ്യവകുപ്പ് തളിക്കുളം ബ്ലോക്കിലെ വിദ്യാലയങ്ങള്‍ക്കായി "കുഷ്ഠരോഗത്തിനെതിരെ ബോധവല്‍ക്കരണം" എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ലഘുനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃത്തല്ലൂര്‍ കമലാ നെഹ്‌റു സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ (ഇടത്ത് നിന്ന്‍) അമീന തസ്നീം, ആഫിഫ മനാഫ്, ഷഹര്‍ബാന്‍ പി ജെ, ഫസീലത്ത് സി എം എന്നിവര്‍ അദ്ധ്യാപകന്‍ ഷാഹുല്‍ ഹമീദ് സഗീര്‍, ഹെഡ്മിസ്ട്രസ് ഡോളികുര്യന്‍ എന്നിവരോടൊപ്പം.

അഭിനന്ദനങ്ങള്‍.....