സ്കൂൾ‌ ചരിത്രം

കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ - വാടാനപ്പള്ളി

പി.ഒ.തൃത്തല്ലൂർ , തൃശൂർ , കേരളം. പിൻ: 680619


ലഘുചരിത്രം



തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 മെയ്-25 ന് മുൻപ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയാണ് സ്കൂളിന്റെ ശിലാസ്ഥാപനം നടത്തിയത്. അതേ വർഷം ഒക്ടോബർ 30 ന് കേരളത്തിലെ പ്രഥമഗവർണർ ഡോ: ബി.രാമകൃഷ്ണ റാവുവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മണപ്പുറത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലെ ഒരു പ്രധാനമുന്നേറ്റമായിരുന്നു ഇത്. ഇപ്പോൾ വാടാനപ്പള്ളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വാടാനപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്.


അന്തരിച്ച ശ്രീ. കളപ്പുരയിൽ ബാലകൃഷ്ണൻ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിതമായതെന്ന് പറയാം. ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു അന്നത്തെ മാനേജർ. 1958-ലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയത്.


1985-ൽ ശ്രീ.കെ.വി.സദാനന്ദൻ സ്കൂളിന്റെ മാനേജ്മന്റ് ഏറ്റെടുത്തു. 1993 ഡിസംബർ 17-ന് സ്കൂളിന്റെ ഒരു കെട്ടിടം ഭാഗികമായി കത്തി നശിക്കുകയുണ്ടായി. അതിനു ശേഷമാണ് 1995-ൽ ഇപ്പോഴത്തെ കെട്ടിടം പണി തീർത്ത് പ്രവർത്തനം അതിലേക്ക് മാറ്റിയത്. ആ വർഷം തന്നെ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. തുടർന്ന് 2004-ൽ ഹയർ സെക്കന്ററി കോഴ്സും (അൺ എയ്ഡഡ് ) അനുവദിച്ചു കിട്ടുകയുണ്ടായി. മണപ്പുറത്തിന്റെ അഭിമാനമായി, പാഠ്യ-പാഠ്യേതര-കായിക രംഗങ്ങളിലെ മുന്നേറ്റങ്ങളുമായി, കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇന്നും അതിന്റെ പ്രയാണം തുടരുകയാണ്.

.......................................................................................................................................................................

No comments:

Post a Comment