Friday, August 13, 2010

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , മാജിക് ഷോയും

എല്ലാ ലഹരി പദാര്‍ത്ഥങ്ങളും കുറ്റകൃത്യങ്ങളുടേയും തിന്മകളുടേയും മാതാവാണെന്ന തിരിച്ചറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിനും , നാടിന്റെ ഭാവി പ്രതീക്ഷകളാകേണ്ട പുതുതലമുറയില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കേരള സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോയും നടന്നു. നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍ .പ്രതാപന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍, ശ്രീ സി.എം.നൌഷാദ്, ശ്രീ.വി.കെ.അശോകന്‍ (എക്സൈസ് ഇന്‍സ്പെക്ടര്‍, വാടാനപ്പള്ളി റെയ്ഞ്ച് ) എന്നിവര്‍ സംസാരിച്ചു.

“ലഹരിയും യുവത്വവും” എന്ന വിഷയത്തെ അധികരിച്ച് കെ.എ.അബ്ദുള്‍ ഹസീബ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഡോ.രവീന്ദ്രന്‍ ആചാര്യയുടെ നേതൃത്വത്തില്‍ (Director & Chief Trainer, Institute of Magic & Hypnotic Science-Vadakkanchery) ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോ നടന്നു. വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പി.കെ.സുരേഷ് സ്വാഗതവും, സ്കൂള്‍ പ്രിസിപ്പാള്‍ ഡോളി കുര്യന്‍ നന്ദിയും പറഞ്ഞു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു

ബഹു: നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു

സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ആശംസാപ്രസംഗം നടത്തുന്നു

ആരോഗ്യബോധവല്‍ക്കരണ മാജിക് ഷോയില്‍ നിന്ന് ഒരു ദൃശ്യം

No comments:

Post a Comment