
Friday, August 20, 2010
കമലാ നെഹ്രു സ്കൂളിന് ഓണസമ്മാനമായി 5 ലക്ഷം..!!
കായിക രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ നല്‍കുന്ന സാമ്പത്തിക സഹായമായ 5 ലക്ഷം രൂപ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന്‍ 5 ലക്ഷം രൂപയുടെ ചെക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയന് ഔപചാരികമായി കൈമാറി. നമ്മുക്ക് ഗവണ്മെന്റ് തന്ന ഓണസമ്മാനമാണിതെന്നും, കായികാധ്യാപകന്‍ പി.സി.രവിമാസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ടി.എന്‍ . പ്രതാപന്‍ പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട് വസന്താ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം.കെ.ഹനീഫ, പി.ടി.എ.എക്സിക്യൂട്ടീവ് മെമ്പര്‍ സി.എം.നൌഷാദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് സോമന്‍ , മാതൃസംഗമം പ്രസിഡണ്ട് സുജിത, കായികാധ്യാപകന്‍ പി.സി.രവി എന്നിവര്‍ സംബന്ധിച്ചു.
സ്കൂള്‍ പ്രിസിപ്പാള്‍ ഡോളീ കുരിയന്‍ സ്വാഗതം പറയുന്നു

Subscribe to:
Post Comments (Atom)
No comments:
Post a Comment