Saturday, November 3, 2012

കമലാ നെഹ്രു സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍‌ഷിപ്പ് കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൂള്‍ ചാമ്പ്യന്‍‌ഷിപ്പ് നേടുന്നത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പ്രിന്‍‌സിപ്പാള്‍ കെ.വി.രോഷ്നി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്‍ എന്നിവര്‍ അനുമോദിച്ചു. 

Tuesday, September 11, 2012

വാഴക്കൃഷി വിളവെടുപ്പ്

 തൃത്തല്ലൂര്‍ കമലാ നെഹ്രു സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ്

തൃത്തല്ലൂര്‍ കമലാ നെഹ്രു സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ നട്ടുവളര്‍ത്തിയ വാഴക്കൃഷി വിളവെടുപ്പ് നടത്തി. വാര്‍ഡ് അംഗം ഗില്‍‌സ തിലകന്‍ , പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ , കൃഷി ഓഫീസര്‍ ലാല്‍ സുന , പ്രിന്‍‌സിപ്പാള്‍ കെ വി രോഷ്‌നി, സി.വി.രാജലക്ഷ്മി, കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കായക്കുലകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തി. വാഴ കൂടാതെ കരനെല്ല്, കപ്പ, കൂര്‍ക്ക, പയര്‍‌ , ചീര എന്നിവയും കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുന്നുണ്ട്.

ഇക്കഴിഞ്ഞ കര്‍ഷകദിനത്തിന് പഞ്ചായത്തിലെ മികച്ച കാര്‍ഷികക്ലബ്ബായി കമലാ നെഹ്രു കാര്‍ഷികക്ലബ്ബിനെ തിരഞ്ഞെടുക്കപ്പെടുകയും , മണലൂര്‍ എം.എല്‍ . എ പി.എ മാധവനില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു.

 കരനെല്‍‌ കൃഷിയില്‍ നിന്ന്

 കൂര്‍ക്ക കൃഷിയില്‍ നിന്ന്

Sunday, June 24, 2012

ഇന്നത്തെ കുട്ടികള്‍ ഭാഗ്യവാന്മാര്‍‌ ...!!!


ഉന്നത വിജയാഘോഷം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ശ്രീ. ടി.വി.ചന്ദ്രമോഹന്‍‌ ഉദ്ഘാടനം ചെയ്യുന്നു


പണ്ട് കൂടുതല്‍ മാര്‍ക്ക് വാങ്ങുക എന്നത് സ്വപ്‌നവും, ജയിക്കുകയെന്നുള്ളത് മഹാഭാഗ്യവുമായിരുന്നുവെന്ന് സിനിമാനടന്‍ അശോകന്‍‌ അഭിപ്രായപ്പെട്ടു. തൃത്തല്ലൂര്‍ കമലാനെഹ്രു മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍‌ സി, പ്ലസ് ടു, വി എച്ച് എസ് ഇ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് പരീക്ഷയില്‍ മുഴുവന്‍ പേരും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് ജയിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ തലമുറ ഭാഗ്യവാന്മാരാണെന്നും അശോകന്‍‌ പറഞ്ഞു. പാതിരാമഴ.... എന്ന ഗാനവും അശോകന്‍‌ ആലപിച്ചു.  സമ്മേളനം ഗുരുവായൂ‍ര്‍ ദേവസ്വം ബോര്‍‌ഡ് ചെയര്‍മാന്‍‌ ടി.വി.ചന്ദ്രമോഹന്‍‌ ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകര്‍‌ ഏര്‍പ്പെടുത്തിയ എന്‍ഡോമെന്റുകളുടെ വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ദിലീപ്കുമാറും, ഉന്നത വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍‌ ജില്ലാ പഞ്ചായത്ത് അംഗം സി.എം.നൌഷാദും വിതരണം ചെയ്തു. പ്ലസ് ടു ഉന്നതവിജയികള്‍ക്ക് വലപ്പാട് സി ഐ എം. സുരേന്ദ്രനും, വി എച്ച് എസ് ഇ ഉന്നതവിജയികള്‍ക്ക് വി.എച്ച് എസ് ഇ സൂപ്രണ്ട് അനന്തകൃഷ്‌ണനും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ഡി.ഇ.ഒ സി.വി ലിജി, ഗില്‍‌സാ തിലകന്‍‌ , പി.എസ്.സുരത്ത് കുമാര്‍, കേരളകൌമുദി തൃശൂര്‍ യൂണിറ്റ് ചീഫ് കെ.എന്‍‌ സുരേഷ് കുമാര്‍, ചലചിത്ര സംവിധായകന്‍‌ അമ്പിളി, സ്കൂള്‍‌ മാനേജര്‍ കെ.വി.സദാനന്ദന്‍‌ , പി.ടി.എ പ്രസിഡണ്ട് വസന്ത ചന്ദ്രന്‍ , സി.ആര്‍ സോമന്‍‌ , സുജിത സുബ്രഹ്മണ്യന്‍‌ , സ്റ്റാഫ് സെക്രട്ടറി എ.എന്‍‌ സിദ്ധപ്രസാദ് എന്നിവര്‍ സംസാരിച്ചു. 

സ്കൂള്‍‌ പ്രിന്‍സിപ്പാള്‍‌ ഡോളി കുര്യന്‍‌ സ്വാഗതവും, കെ.വി.രോഷിണി നന്ദിയും പറഞ്ഞു. എസ് എസ് എല്‍ സി യ്ക്ക്  എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സംഗീത.എം.കെ, സാന്ദ്ര പി സഞ്‌ജയ്, ഹരീഷ് പ്രദീപ്, അക്ഷയ് ശശി.ബി, ഹിജാസ്.എം.കെ എന്നിവര്‍ സിനിമാതാരം അശോകനില്‍ നിന്നും ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.

കേരള കൌമുദി വാര്‍ത്ത 
( ജൂണ്‍‌ - 23 ശനിയാഴ്ച പ്രസിദ്ധീകരിച്ചത്) 


വിശിഷ്ടാതിഥി സിനിമാതാരം അശോകന്‍‌ സംസാരിക്കുന്നു





എസ് എസ് എല്‍ സി യ്ക്ക്  എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയയവര്‍  സിനിമാതാരം അശോകനില്‍ നിന്നും ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങുന്നു...

ഹിജാസ്.എം.കെ

അക്ഷയ് ശശി.ബി

ഹരീഷ് പ്രദീപ്

സാന്ദ്ര പി സഞ്‌ജയ്

സംഗീത.എം.കെ

അഭിനന്ദനങ്ങള്‍‌...!!!

Friday, June 22, 2012

എല്ലാ വിഷയങ്ങളിലും A+ നേടിയവര്‍.....

എസ് എസ് എല്‍ സി 2011-12 ബാച്ചില്‍‌ എല്ലാ വിഷയങ്ങളിലും A+ നേടിയവര്‍..... അഭിനന്ദനങ്ങള്‍...!!


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക