Wednesday, December 1, 2010

കമലാ നെഹ്രു ചാമ്പ്യന്മാര്‍

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂള്‍ ചാമ്പ്യന്മാരായി. വര്‍ക്കിങ്ങ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രാദേശിക ചരിത്രരചന, ഭൂപട നിര്‍മ്മാണം എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നില്‍. സ്റ്റില്‍ മോഡലില്‍ ശ്രുതി.കെ.എസ്, നിവേദ്യ.എം.എം എന്നിവരും, ഭൂപട നിര്‍മ്മാണത്തില്‍ നിലേഷ് രാജും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വര്‍ക്കിങ്ങ് മോഡലില്‍ പ്രശാല്‍.വി.ഡി, ഫര്‍സാന സലിം എന്നിവരും, പ്രാദേശിക ചരിത്ര രചനയില്‍ ധനുശ്രീ.പി.സിയും A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സമ്മാനാര്‍ഹരായ വിദ്യാത്ഥികളെ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ അനുമോദിച്ചു.

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്മാരായ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍‌സിപ്പാള്‍ ഡോളി കുര്യനോടൊപ്പം.

വിജയികള്‍ അധ്യാപരോടും പ്രിന്‍‌സിപ്പാളിനോടുമൊപ്പം.

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ജേതാക്കളായ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂള്‍ ടീം ട്രോഫിയുമായി പ്രിന്‍‌സിപ്പാള്‍ ഡോളി കുര്യനോടൊപ്പം.

No comments:

Post a Comment