ഏങ്ങണ്ടിയൂരില്‍ വെച്ച് നടന്ന വലപ്പാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഈ വര്‍ഷവും തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പങ്കെടുത്ത 19 ഇനങ്ങളിലും എ ഗ്രേഡോടെ, 95 പോയിന്റ് നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. സാദിയ.പി.എ, ദുല്‍ഫത്ത്.പി.എ, ലദീദ.വി.എച്ച്, റുക്സാന.പി.എ, മുഹമ്മദ് നിയാസ്.ടി, അഫ്സല്‍.പി.എ, ഹാഷിദ.വി.ബി എന്നിവരാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡുകള്‍ നേടി യു.പി വിഭാഗം വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തി.
അറബിക് അധ്യാപകരായ സഗീര്‍ മാസ്റ്റര്‍, മജീദ് മാസ്റ്റര്‍ എന്നിവര്‍ , സ്കൂള്‍ മാനേജര്‍ കെ.വി.സദാനന്ദന്‍ , പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ എന്നിവരോടൊപ്പം
വലപ്പാട് ഉപ ജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം അറബിക് അധ്യാപകര്‍, സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പാള്‍ എന്നിവരോടൊപ്പം

No comments:
Post a Comment