വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍ , ഫുട്ബോള്‍ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് ട്രോഫികള്‍ നല്കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....
Friday, December 24, 2010
കമലാ നെഹ്രുവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍ , ഫുട്ബോള്‍ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് ട്രോഫികള്‍ നല്കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....
Thursday, December 23, 2010
“ഗ്രീന്‍ ഡേ” ആഘോഷിച്ചു
കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ‘സീഡ് ഗ്രീന്‍ ഡേ’ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.എം.നൌഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ് പൈനാപ്പിള്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ ഗില്‍സ തിലകന് , വാടാനപ്പള്ളി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ.മുര്‍ഷിദ്, പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.വസന്ത ചന്ദ്രന് , പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന് , വി.എച്ച്.എസ്. അക്കാദമിക് ഹെഡ് ശ്രീമതി കെ.വി.രോഷിനി എന്നിവര്‍ സംസാരിച്ചു.
Wednesday, December 22, 2010
കമലാ നെഹ്രുവിന് കിരീടം

Tuesday, December 14, 2010
രവിമാസ്റ്റര്ക്ക് TSGA-യുടെ അനുമോദനം

Wednesday, December 1, 2010
കമലാ നെഹ്രു ചാമ്പ്യന്മാര്
Wednesday, November 3, 2010
Saturday, August 21, 2010
ഈസി ഇംഗ്ലീഷ് പ്രോഗ്രാം..!!

Friday, August 20, 2010
കമലാ നെഹ്രു സ്കൂളിന് ഓണസമ്മാനമായി 5 ലക്ഷം..!!

Saturday, August 14, 2010
Friday, August 13, 2010
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും , മാജിക് ഷോയും
“ലഹരിയും യുവത്വവും” എന്ന വിഷയത്തെ അധികരിച്ച് കെ.എ.അബ്ദുള്‍ ഹസീബ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഡോ.രവീന്ദ്രന് ആചാര്യയുടെ നേതൃത്വത്തില്‍ (Director & Chief Trainer, Institute of Magic & Hypnotic Science-Vadakkanchery) ആരോഗ്യ ബോധവല്‍ക്കരണ മാജിക് ഷോ നടന്നു. വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പി.കെ.സുരേഷ് സ്വാഗതവും, സ്കൂള്‍ പ്രിസിപ്പാള്‍ ഡോളി കുര്യന് നന്ദിയും പറഞ്ഞു.




Thursday, August 12, 2010
സമ്മാനങ്ങള്‍ വിതരണം ചെയ്തു






Thursday, July 15, 2010
മാധ്യമ ശില്പശാല
പത്രങ്ങളിലോ ടെലിവിഷനിലോ വാര്‍ത്തകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് കൌതുകത്തോടെ ചിന്തിച്ചിരിക്കാമെങ്കിലും പലര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ ലോകം അജ്ഞാതമാണ്. വാര്‍ത്താശേഖരണം, എഡിറ്റിങ്ങ്, എഡിറ്റോറിയല്‍, ഫോട്ടോഗ്രാഫി, അച്ചടി, വിതരണം, ഭാഷാശൈലി, അന്വേഷണാത്മക പത്രപ്രവര്‍ത്തനം, പത്രനിലപാട് തുടങ്ങി മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല സംജ്ഞകളും നാം മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം അറിവുകള്‍ നേടിയെടുക്കാന്‍ ഒരിടം ഇല്ലെന്നതാണ് അവസ്ഥ. ഈ രംഗത്തേക്ക് കടന്നുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതിന് വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.
2010 ജൂലായ്-17 ശനിയാഴ്ച തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ ഹൈസ്കൂള്‍- ഹയര്‍സെക്കണ്ടറി- വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ നിന്നായി 100 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രമുഖ മാധ്യമ പ്രവര്ത്തകന് Dr.Sebastian Paul ഉദ്ഘാടനം ചെയ്യും. അച്ചടി മാധ്യമ രംഗങ്ങളിലെ പ്രഗത്ഭരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. ‘പത്രവും സമൂഹവും’ എന്ന വിഷയത്തില്‍ സി.എ.കൃഷ്ണനും (മുന്‍ ബ്യൂറോ ചീഫ്, കേരള കൌമുദി), ‘പത്രനിര്മ്മിതി’ എന്ന വിഷയത്തെ അധികരിച്ച് കെ.ഗിരീഷും (സബ്ബ് എഡിറ്റര്‍, ദേശാഭിമാനി, കൊച്ചി), ‘ദൃശ്യമാധ്യമം എന്ത്? എങ്ങിനെ?’ എന്ന വിഷയത്തില്‍ ശ്രീകലയും (ഇന്ത്യാവിഷന് - തൃശൂര്‍), ‘ക്യാമറയും വാര്‍ത്താദൃശ്യങ്ങളും’ എന്നവിഷയത്തില്‍ ഫിറോസ് ഖാനും (ഏഷ്യാനെറ്റ്) ക്ലാസ്സുകള്‍ എടുക്കും. പ്രസ്സ് ക്ലബ്ബ് എക്സി.മെമ്പര്‍ വി.ജി.ഹരികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. വാടാനപ്പള്ളി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.ജെ.വിന്‍സണ്‍ അധ്യക്ഷത വഹിക്കും.
Monday, July 12, 2010
INCOME TAX SOFTWARE JULY-2010..!!
Govt, Private സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം വാങ്ങുന്നവര്‍ക്ക് Saral-1, Acknowledgement, Form No-16 എന്നിവ പരിഷ്കരിച്ച ഫോമില്‍ സമര്‍പ്പിക്കുന്നതിന് ഏറെ സഹായകം.
Tax Returns സമര്‍പ്പിക്കേണ്ട അവസാന ദിവസം : 2010 July - 31
ഡൌണ്‍ലോഡ് ചെയ്യുന്നതിനായി....
CLICK HERE
Wednesday, June 30, 2010
വുവുസേല എക്സ്പ്രസ്സിന് കമലയുടെ സ്വീകരണം
Friday, June 18, 2010
കൌണ്സിലിംഗ് ക്ലാസ്സ് ശ്രദ്ധേയമായി

Monday, June 14, 2010
അര്‍ജന്റീനയ്ക്ക് കിരീടം..!!
Monday, April 12, 2010
കമലാ നെഹ്രുവിന് പുരസ്കാരം


Saturday, March 27, 2010
മികവിന്റെ തിളക്കവുമായി കമലാ നെഹ്രു സ്കൂള്‍


Thursday, March 25, 2010
TDS CALCULATION SOFTWARE...!!

Friday, March 12, 2010
രവി മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍...
Friday, February 19, 2010
ടാക്സ് റിട്ടേണ്‍സ് നല്കല് ഈസിയാക്കാം..!!

തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന് ശ്രീ.വി.എ.ബാബു (Commerce lecturer- VHSE) തയ്യാറാക്കിയ "INCOME TAX SOFTWARE-2010" ഡൌണ്‍ ലോഡ് ചെയ്യാനായി.....