Sunday, January 17, 2010

കിരീടവുമായി കേരളം

കര്‍ണാടകയിലെ ദാവന്‍ ഗരെയില്‍ നടന്ന അമ്പത്തിയഞ്ചാമത് ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ചു കൊണ്ട് കേരള പെണ്‍കുട്ടികള്‍ ജേതാക്കളായി. പ്രതികൂല കാലാവസ്ഥയിലും എല്ലാ കളികളിലും പരാജയമറിയാതെ പോരാടിയ കേരള ടീം ഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 25-16, 25-18, 25-22. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ ആതിര, ശില്‍പ്പ , ബിന്‍സി എന്നിവര്‍ നല്ല പ്രകടനം കാഴ്ച വെച്ചു.

കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, കോഴിക്കോട് സായ്, പിന്നെ മറ്റു ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത താരങ്ങള്‍ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. വിദഗ്ദരടങ്ങിയ നാലംഗ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത താരങ്ങളെ പ്രത്യേകം ക്യാമ്പിലെത്തിച്ച് ടീമാക്കി മാറ്റുകയാണ് പതിവ്. ഈ വര്‍ഷത്തെ പരിശീലന ക്യാമ്പ് കഴിഞ്ഞ ഡിസംബര്‍-2 മുതല്‍ 7-വരെ തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് നടന്നത്. പി.സുരേന്ദ്രനായിരുന്നു കോച്ച്.



അമ്പത്തിയഞ്ചാമത് ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം

കേരള ടീം ഗ്രൌണ്ടില്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍

ഫൈനല്‍ കാണാനെത്തിയ ജനാവലി : തിങ്ങി നിറഞ്ഞ ഗാലറി

കേരള ടീമിന്റെ വിജയാഹ്ലാദം കാണികളുടേതു കൂടിയായപ്പോള്‍

അമ്പത്തിയഞ്ചാമത് ദേശീയ സ്കൂള്‍ വോളിബോള്‍ കിരീടവുമായി കേരള ടീം

രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്ര ടീം പരിശീലകയോടൊപ്പം





2 comments:

  1. വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

    ReplyDelete
  2. Anonymous17/1/10

    കേരളത്തിന് കിരീടം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു സന്തോഷമാണ്. അതിനു ശേഷമേ ഏത് ഇനത്തിലാണ് കിരീടം എന്ന ചോദ്യം ഉയരുന്നുള്ളു. കമലാനെഹ്റു മെമ്മോറിയല്‍ സ്ക്കൂള്‍ സ്പോര്‍ട്സിന് നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. കാരണം, കേരളാ ടീമിന്റെ കോച്ചിങ് ക്യാമ്പ് തൃശൂരിലെ സ്ക്കൂളിലേക്ക് വരണമെങ്കില്‍ അതിന്റെ ഭൗതിക സാഹചര്യങ്ങള്‍ എല്ലാമുണ്ടായിരിക്കണമല്ലോ.

    ReplyDelete