പരിശീലകരായ പി.സി.രവി, പി സുരേന്ദ്രന്‍ എന്നിവരോടൊപ്പം

ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംസ്ഥാന ടീമിനായുള്ള അഞ്ച് ദിവസത്തെ കോച്ചിംഗ് ക്യാമ്പ് തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂളില്‍ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 12 ആണ്‍കുട്ടികളും, 12 പെണ്‍കുട്ടികളുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആണ്‍കുട്ടികളുടെ ടീമിന്റെ കോച്ച് കമലാ നെഹ്രു സ്കൂളിലെ കായികാധ്യാപകന്‍ ശ്രീ.പി.സി.രവി മാസ്റ്ററും, പെണ്‍കുട്ടികളുടെ ടീമിന്റെ കോച്ച് ശ്രീ.പി.സുരേന്ദ്രനുമായിരുന്നു. ടി.എന്‍ .സജില്‍ പി.ആര്‍. ജയ്സിമോള്‍ എന്നിവരാണ് ടീം മാനേജര്‍മാര്‍. അവസാനവട്ട പരിശീലനത്തിലൂടെ ലഭിച്ച ആത്മ വിശ്വാസവുമായി ടീം ഇന്നലെ ബാംഗ്ലൂരിലേക്ക് യാത്രതിരിച്ചു. കര്‍ണാടകയിലെ ദാവന്‍ഗരയില്‍ ജനു: 9 മുതല്‍ 12 വരെയാണ് ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
നേരത്തെ നാട്ടിക എം.എല്‍.എ.ടി.എന്‍ . പ്രതാപന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ.പ്രസിഡണ്ട് സി.എം.നൌഷാദ് , വാര്‍ഡ് മെമ്പര്‍ എം.കെ.ഹനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.
No comments:
Post a Comment