Friday, January 29, 2010
ക്രിക്കറ്റിലും കമലയ്ക്ക് കിരീടം
വലപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില് വെച്ച് നടന്ന വലപ്പാട് ഉപജില്ലാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍-17 ബോയ്സ്) തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂള്‍ ജേതാക്കളായി. നാട്ടിക ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കമലാ നെഹ്രു സ്കൂള്‍ ചാമ്പ്യന്മാരായത്. 44 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ദില്‍ ദിനേശന് സ്കൂളിന്റെ അഭിമാനമായി. തളിക്കുളം ബി.പി.ഒ.സുഭാഷിണി ടീച്ചര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
വലപ്പാട് ഉപജില്ലാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കമലാ നെഹ്രു സ്കൂള്‍ ടീം, മാനേജര്‍ കെ.വി.സദാനന്ദന് , പി.ടി.എ.പ്രസിഡണ്ട് സി.എം.നൌഷാദ്, പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ , കായിക അധ്യാപകന് പി.സി.രവി എന്നിവര്‍ക്കൊപ്പം.

Tuesday, January 19, 2010
കലാ പ്രതിഭകള്‍ക്ക് ആദരം
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ വിവിധയിനങ്ങളില്‍ ‘എ’ ഗ്രേഡ് നേടിയ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഫര്‍ഹാന, ലദീദ, റുക്സാന, ദുല്ഫത്ത് എന്നീ വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ പി.ടി.എ അനുമോദിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന് മാസ്റ്റര്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകന് (എച്ച്.എസ്.വിഭാഗം) അബ്ദുള്‍ മജീദിന് പുരസ്കാരം നല്കി. പി.ടി.എ പ്രസിഡണ്ട് സി.എം.നൌഷാദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.
ലദീദ, ഫര്‍ഹാന, റുക്സാന, ദുല്ഫത്ത് എന്നിവര്‍ സമ്മാനങ്ങളുമായി
അറബിക് അധ്യാപകരായ മജീദ് മാസ്റ്റര്‍(മധ്യത്തില്‍), സഗീര്‍ മാസ്റ്റര്‍(ഇടത്ത്)എന്നിവര്‍ പി.ടി.എ പ്രസിഡണ്ട് സി.എം.നൌഷാദിനോടൊപ്പം
കലാ പ്രതിഭകള്‍ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ എന്നിവരോടൊപ്പം

Sunday, January 17, 2010
കിരീടവുമായി കേരളം
കര്‍ണാടകയിലെ ദാവന് ഗരെയില്‍ നടന്ന അമ്പത്തിയഞ്ചാമത് ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ചു കൊണ്ട് കേരള പെണ്‍കുട്ടികള്‍ ജേതാക്കളായി. പ്രതികൂല കാലാവസ്ഥയിലും എല്ലാ കളികളിലും പരാജയമറിയാതെ പോരാടിയ കേരള ടീം ഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 25-16, 25-18, 25-22. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ ആതിര, ശില്‍പ്പ , ബിന്‍സി എന്നിവര്‍ നല്ല പ്രകടനം കാഴ്ച വെച്ചു.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്, കോഴിക്കോട് സായ്, പിന്നെ മറ്റു ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത താരങ്ങള്‍ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. വിദഗ്ദരടങ്ങിയ നാലംഗ സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്ത താരങ്ങളെ പ്രത്യേകം ക്യാമ്പിലെത്തിച്ച് ടീമാക്കി മാറ്റുകയാണ് പതിവ്. ഈ വര്‍ഷത്തെ പരിശീലന ക്യാമ്പ് കഴിഞ്ഞ ഡിസംബര്‍-2 മുതല്‍ 7-വരെ തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് നടന്നത്. പി.സുരേന്ദ്രനായിരുന്നു കോച്ച്.

Friday, January 15, 2010
Tuesday, January 12, 2010
ഫര്‍ഹാനയ്ക്ക് അഭിനന്ദനങ്ങള്‍....
കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം അറബിക് നിഘണ്ടു നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃത്തല്ലൂര്‍ കമലാനെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കുമാരി ഫര്‍ഹാനയ്ക്ക് അഭിനന്ദനങ്ങള്‍.....

*കേരളകൌമുദി വാര്‍ത്ത* - *2010 ജനുവരി-12 ന് പ്രസിദ്ധീകരിച്ചത്*

*കേരളകൌമുദി വാര്‍ത്ത* - *2010 ജനുവരി-12 ന് പ്രസിദ്ധീകരിച്ചത്*
Friday, January 8, 2010
കേരള ടീം തൃത്തല്ലൂരില്‍ നിന്നും ദാവന്ഗരയിലേക്ക്....
സംസ്ഥാന സ്കൂള്‍ വോളിബോള്‍ ടീമംഗങ്ങള്‍ വലപ്പാട് AEO ശ്രീ.എ.ബി.ജയപ്രകാശ്,
പരിശീലകരായ പി.സി.രവി, പി സുരേന്ദ്രന് എന്നിവരോടൊപ്പം
ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംസ്ഥാന ടീമിനായുള്ള അഞ്ച് ദിവസത്തെ കോച്ചിംഗ് ക്യാമ്പ് തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂളില്‍ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 12 ആണ്‍കുട്ടികളും, 12 പെണ്‍കുട്ടികളുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആണ്‍കുട്ടികളുടെ ടീമിന്റെ കോച്ച് കമലാ നെഹ്രു സ്കൂളിലെ കായികാധ്യാപകന് ശ്രീ.പി.സി.രവി മാസ്റ്ററും, പെണ്‍കുട്ടികളുടെ ടീമിന്റെ കോച്ച് ശ്രീ.പി.സുരേന്ദ്രനുമായിരുന്നു. ടി.എന്‍ .സജില്‍ പി.ആര്. ജയ്സിമോള്‍ എന്നിവരാണ് ടീം മാനേജര്‍മാര്‍. അവസാനവട്ട പരിശീലനത്തിലൂടെ ലഭിച്ച ആത്മ വിശ്വാസവുമായി ടീം ഇന്നലെ ബാംഗ്ലൂരിലേക്ക് യാത്രതിരിച്ചു. കര്‍ണാടകയിലെ ദാവന്‍ഗരയില്‍ ജനു: 9 മുതല്‍ 12 വരെയാണ് ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
നേരത്തെ നാട്ടിക എം.എല്‍.എ.ടി.എന്‍ . പ്രതാപന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി. രവീന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ.പ്രസിഡണ്ട് സി.എം.നൌഷാദ് , വാര്‍ഡ് മെമ്പര്‍ എം.കെ.ഹനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Wednesday, January 6, 2010
ലതീതയ്ക്ക് അഭിനന്ദനങ്ങള്‍
Subscribe to:
Posts (Atom)