
കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ കൊടുങ്ങല്ലൂര്‍ സയന്‍സ് സെന്ററിലേക്ക് പഠനയാത്ര നടത്തി. 100 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനാനുമതി ലഭിച്ചിരുന്നത്. ജനറല്‍ ക്ലാസ്സുകള്‍ക്ക് പുറമെ കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ ലാബുകളില്‍ പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരുന്നു. ഓരോ ലാബിലും പ്രത്യേകം അധ്യാപകരും ഉണ്ടായിരുന്നു. മാത്സ്, ഫിസിക്സ്, കെമിസ്റ്റ്ട്രി, ബയോളജി ലാബുകളിലെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രസത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും മനസ്സിലാക്കാന്‍ കുട്ടികള്‍ക്കായി. കഥയും കളിയും പരീക്ഷണങ്ങളുമായി ശ്രീജിത്ത് മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
Good Work
ReplyDeleteExpecting More details