
വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സര്‍വ്വശിക്ഷാ അഭിയാന്റേയും സംയുക്താഭിമുഖ്യത്തില്‍ ദ്വിദിന “എഴുത്തുകൂട്ടം - വായനക്കൂട്ടം“ ശില്പശാല ഡിസംബര്‍-17,18 തിയ്യതികളില്‍ തൃത്തല്ലൂര്‍ കമലാനെഹ്രു സ്കൂളില്‍ നടന്നു. ഫയലും പേനയുമായി നിന്ന കുട്ടികള്‍ക്ക് അക്ഷരദീപം നല്‍കിക്കൊണ്ട് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 11- സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത 50 കുട്ടികളാണ് ശില്പശാലയില്‍ പങ്കെടുത്തത്. മണപ്പുറത്തെ പ്രശസ്ത സാഹിത്യകാരന്മാര്‍ ശില്പശാലയില്‍ പങ്കെടുത്തു. കമലാനെഹ്രു സ്കൂള്‍ അധ്യാപിക സന്ധ്യ.എസ്.തോട്ടാരത്ത് ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.
മനോജ് മാഷ്,
ReplyDeleteസ്ക്കൂളിനു വേണ്ടി ഒരു ബ്ലോഗ് ആരംഭിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിന്‍റെ ലിങ്ക് കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകരുടെ ബ്ലോഗായ മാത്‌സ് ബ്ലോഗില്‍ നല്‍കുന്നു. Daily updation ഉള്ള ഗണിതബ്ലോഗ് ഗണിത-ഗണിതേതര വിഷയങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വേണ്ടി സന്ദര്‍ശിക്കുക. അധ്യാപകര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സജീവ സാന്നിധ്യമാവുക. ഭാവുകങ്ങള്‍.
www.mathematicsschool.blogspot.com
സ്കൂള്‍ സോണ്‍ എന്ന കൊച്ചു ബ്ലോഗിന് പ്രശസ്തമായ മാത്സ് ബ്ലോഗില്‍ ഒരു ലിങ്ക് ലഭിക്കുക എന്നത് വലിയ അംഗീകാരമായി കാണുന്നു... നന്ദി... ഒരായിരം നന്ദി....
ReplyDeleteരാജേഷ് മാസ്റ്റര്‍