കായിക കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള തൃത്തല്ലൂര്‍ കമലാ നെഹ്റു സ്കൂളില്‍ ദേശീയ കായിക ദിനം ആചരിച്ചു. ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ ജന്മദിനത്തില് സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി അണിനിരന്നപ്പോള്‍ , പ്രിന്‍സിപ്പാള്‍ കെ വി രോഷ്ണി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്, ടി എസ് ജി എ സെക്രട്ടറി വി ഡി സന്ദീപ് എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുര്‍ക്കിയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അരുണ്‍ തേറമ്പിലിനും, ഇന്ത്യന്‍ വോളിബോള്‍ ടീമിനും വിജയാശംസകള്‍ നേര്‍ന്നു. കായിക അധ്യാപകന് പി സി രവി, സി വി രാജലക്ഷ്മി, ടി വി മൃണാളിനി, വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള കായിക സെക്രട്ടറി മാസ്റ്റര്‍ എന്‍ എസ് സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment