
സോഹന്‍ റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി) ഇവിടെ കാണാം.......
മുല്ലപ്പെരിയാര്‍ കേരളജനതയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആശങ്കയായി തുടരുമ്പോള്‍ ഇന്ത്യാവിഷന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റിലൂടെ മുല്ലപ്പെരിയാറിന്റെ ദുരന്തഗതി അന്വേഷിക്കുന്നു..... വീഡീയോ ഇവിടെ കാണാം....
ഡാമിന്റെ ജാതകം
1886 ല്‍ അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചു. ചുണ്ണാമ്പ്, കല്ല്, ചരല്‍, സുര്‍ക്കി(ചുണ്ണാമ്പും ചരലും ചേത്ത് ചുട്ടെടുക്കുന്ന ഇഷ്ടിക പോലുള്ള വസ്തു.) എന്നിവ ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. 1876 ല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് പെന്നി ക്വിക്ക് എന്ന എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഡാംനിര്‍മ്മാണാം പൂര്‍ത്തിയാക്കപ്പെട്ടു. 442 പേരോളം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പല കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. നിര്‍മ്മാണ കാലഘട്ടത്ത് തന്നെ 50 കൊല്ലം മാത്രമാണ് ഡാമിന് ആയുസ്സ് കല്‍പ്പിച്ചിരുന്നത്. ആ കാലയളവും കഴിഞ്ഞ് 66 കൊല്ലം കൂടെ തരണം ചെയ്ത ഡാമിന്റെ ഇപ്പോഴത്തെ പ്രായം 116 കൊല്ലമാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അണക്കെട്ട് ആയതുകൊണ്ട് ഇതിന് ഷട്ടറുകള്‍ ഇല്ല.
ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസും
ഡാമിന്റെ ബലക്ഷയം ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ സുരക്ഷാ നടപടിയായി ജലനിരപ്പ് കുറക്കേണ്ടത് ആവശ്യമാകുകയും അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോടതിയിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ഡാം ഉണ്ടാക്കണം എന്ന ആവശ്യമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. പുതിയ ഡാം ഉണ്ടാക്കി ഇപ്പോള്‍ നല്‍കുന്ന അത്രയുമോ അല്ലെങ്കില്‍ മുല്ലപ്പെരിയാറിലെ മുഴുവന്‍ വെള്ളമോ തമിഴ്‌നാടിന് നല്‍കാമെന്ന് കേരളം ഇപ്പോഴും ഉറപ്പ് നല്‍കുന്നുവെങ്കിലും തമിഴ്‌നാട് വഴങ്ങുന്നില്ല. തങ്ങള്‍ക്ക് വെള്ളം നിഷേധിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് അവര്‍ അഴിച്ചുവിടുന്നത്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുന്നില്‍, നാളെ നാളെ നീളെ നീളെ എന്ന മട്ടില്‍ കേസ് ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ബലം വര്‍ദ്ധിപ്പിക്കാനായി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡാമില്‍ നടന്നിട്ടുണ്ട്. അതില്‍ കേബിള്‍ ഹാങ്കറിങ്ങ് പോലുള്ള കാര്യങ്ങള്‍ ഡാമിന്റെ ബലക്ഷയത്തിന് കാരണമായി ഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദിനംപ്രതി ഡാമിന്റെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരു എന്നതുപോലെ തുടര്‍ ഭൂചലനങ്ങളും വരാന്‍ തുടങ്ങിയതോടെ ഡാമില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ആ വിള്ളലുകള്‍ വലുതാകുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് റെക്കോഡ് ഇട്ടിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാലുള്ള ഗുരുതരാവസ്ഥ പ്രവചനാതീതമാണ്. പെട്ടെന്ന് തന്നെ വെള്ളം തുറന്ന് വിട്ട് അപകട സാദ്ധ്യത ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളുമില്ല. വളരെ സമയം എടുത്ത് ഡീ-കമ്മീഷന്‍ ചെയ്യുക, അതുവരെ ജലനിരപ്പ് പരമാവധി താഴ്‌ത്തി വെക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ നടപടി. റിൿടര്‍ സ്കെയിലില്‍ 6 കാണിക്കുന്ന ഒരു ഭൂകമ്പത്തെ താങ്ങാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആയെന്ന് വരില്ല.
ഡാം തകര്‍ന്നാല്‍.....
1. കേരളത്തിലെ അഞ്ച് ജില്ലകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ വെള്ളത്തിനടിയിലാകും.
2. കേരളം തന്നെ രണ്ടായി വിഭജിക്കപ്പെട്ടെന്ന് വരാം.3. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി അതിലെ വെള്ളം മുഴുവന്‍ താങ്ങാനാകാതെ ഇടുക്കി ഡാം കൂടെ പൊട്ടിയാല്‍ കേരളം ഇരുട്ടിലാകും.
4. അഞ്ച് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി.
5. ഡാം തകര്‍ന്നാല്‍ അതിന്റെ വിപത്തുകളില്‍ നിന്ന് കര കയറാന്‍ 15 വര്‍ഷമെങ്കിലും കേരള സംസ്ഥാനം എടുക്കും.
6. ഡാം തകര്‍ന്നാല്‍ അതിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകളിളും പട്ടിണിയിലേക്ക് നീങ്ങും.
7. ഇതിനൊക്കെ പുറമേ, ഉണ്ടാകാന്‍ പോകുന്ന മഹാമാരികള്‍, രോഗങ്ങള്‍, പട്ടിണി, തൊഴിലില്ലായ്‌മ എന്നീ കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കൃത്യമായി ഒരു ചിത്രം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുംആവില്ല.
കടപ്പാട് : നിരക്ഷരന്‍
വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കൂ.....
http://niraksharan.blogspot.com/
No comments:
Post a Comment