Sunday, September 11, 2011

Linux / Ubuntu Malayalam Alphabet for Students

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് പരിശീലിക്കേണ്ടതുണ്ട്. ഇതിനായി ഐ.ടി.@ സ്കൂള്‍ Ubuntu 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ആദ്യം കീബോര്‍ഡ് മാതൃഭാഷയില്‍ ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി പാനലിലെ System---> Preference ---> Keyboard എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Keyboard Preferences ജാലകം ദൃശ്യമാകും.

ഇതില്‍ മുകളില്‍ കാണുന്ന "Layout" ഓപ്ഷന്‍ മൌസ് പോയിന്റര്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന ജാലകം ദൃശ്യമാകും.

ഈ ജാലകത്തിലെ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Choose a Layout എന്ന മറ്റൊരു ജാലകം ദൃശ്യമാകും.

ഇതില്‍ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളുടെ കീബോര്‍ഡ് ലേ ഔട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ By country എന്നത് ക്ലിക്ക് ചെയ്ത് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും India എന്ന് സെലക്ട് ചെയ്ത് Add ബട്ടണ്‍ അമര്‍ത്തുക.

തുടര്‍ന്ന് By language എന്നത് ക്ലിക്ക് ചെയ്ത് ഭാഷകളുടെ ലിസ്റ്റില്‍ നിന്നും Malayalam സെലക്ട് ചെയ്ത് Add ബട്ടണ്‍ അമര്‍ത്തുക. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡിലേക്ക് മലയാളം കൂടി ചേര്‍ക്കപ്പെടും. ഇപ്പോള്‍ Keyboard Preferences ജാലകത്തില്‍ USA (English), India Malayalam എന്നിവ ദൃശ്യമാകും. തുടര്‍ന്ന് Keyboard Preferences ജാലകം ക്ലോസ് ചെയ്യുക.

ഇപ്പോള്‍ പാനലില്‍ കീബോര്‍ഡ് ഐക്കന്‍ ദൃശ്യമാകും.കീബോര്‍ഡ് ഐക്കണില്‍ മൌസ് പോയിന്റര്‍ എത്തിച്ച് ക്ലിക്ക് ചെയ്തു നോക്കൂ.അപ്പോള്‍ USA എന്നത് Ind എന്നായി മാറുന്നത് കാണാം. ഇപ്പോള്‍ വേഡ് പ്രോസസര്‍ തുറന്ന് നിങ്ങള്‍ കീ ബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ സ്ക്രീനില്‍ ദൃശ്യമാകും.കീബോര്‍ഡ് തിരികെ ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റണമെങ്കില്‍ വീണ്ടും മൌസ് പോയിന്റര്‍ കീബോര്‍ഡ് ഐക്കണില്‍ എത്തിച്ച് ക്ലിക്ക് ചെയ്താല്‍ മതിയാകും.

ഇംഗ്ലീഷ് കീബോര്‍ഡ് സൂചകം (മുകളില്‍) , മലയാളം കീബോര്‍ഡ് സൂചകം (താഴെ)


ഇനി ഓരോ കീയും ഏതേതു അക്ഷരങ്ങളെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കേണ്ടേ..? അതിനായി കീ ബോര്‍ഡ് മലയാളത്തിലേക്ക് മാറ്റിയ ശേഷം കീ ബോര്‍ഡിലെ ഓരോ കീയും (Key, Shift+Key) അമര്‍ത്തുമ്പോള്‍ മോണിറ്ററില്‍ തെളിയുന്ന അക്ഷരം / ചിഹ്നം ഏതെന്നു കണ്ടെത്തൂ....ലിസ്റ്റ് ചെയ്യൂ...
സ്വരചിഹ്നങ്ങള്‍ ചേര്‍ക്കാന്‍ :- അക്ഷരങ്ങളോട് ചേര്‍ത്ത് അതിന്റെ സ്വരചിഹ്നം ടൈപ്പ് ചെയ്യാന്‍ , അക്ഷരം ടൈപ്പ് ചെയ്ത ശേഷം അതിന്റെ സ്വരാക്ഷരം സൂചിപ്പിക്കുന്ന കീ അമര്‍ത്തിയാല്‍ മതി. ഉദാ: കി എന്ന് ടൈപ്പ് ചെയുന്നതിന് ക+ ി എന്നീ രണ്ടു കീകള്‍ ഉപയോഗിക്കണം (k+f).
കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ :- കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് ക+്+ക എന്നീ മൂന്നു കീകള്‍ ഉപയോഗിക്കണം(k+d+k). അക്ഷരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ലിങ്ക് കീയായി “d" ആണ് ഉപയോഗിക്കുന്നത്.

ചില്ലുകള്‍ ടൈപ്പ് ചെയ്യാന്‍ :- ചില്ലുകള്‍ ടൈപ്പു ചെയ്യുന്നതിനും മൂന്നു കീകള്‍ ഉപയോഗിക്കണം.ഉദാ: “ല്‍“എന്നു ടൈപ്പ് ചെയ്യുന്നതിന് ല+്+] എന്നീ മൂന്നു കീകള്‍ ഉപയോഗിക്കണം(n+d+] ).ആദ്യം ചില്ലക്ഷരത്തിന്റെ അടിസ്ഥാന സ്വരാക്ഷരം, പിന്നീട് ലിങ്ക് കീ, തുടര്‍ന്ന് ] എന്ന കീ. ഈ ക്രമത്തില്‍ വേണം ചില്ലുകള്‍ ടൈപ്പ് ചെയ്യാന്‍ .ള്‍ , ര്‍ , ണ്‍ എന്നീ ചില്ലുകള്‍ ടൈപ്പ് ചെയ്ത് നോക്കൂ.

കൂട്ടുകാര്‍ക്ക് മലയാളം കീബോര്‍ഡ് ഉപയോഗിച്ച് മലയാളം അക്ഷരമാല ടൈപ്പ് ചെയ്യാന്‍ സഹായകമായ തരത്തില്‍ തയ്യാറാക്കിയ ലിനക്സ് മലയാളം അക്ഷരമാല കാണണോ.... ഡൌണ്‍ലോഡ് ചെയ്യണോ.......

CLICK HERE

Note : മാതൃഭാഷയില്‍ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ കഴിയുക എന്നത് കുട്ടികളുടെ ഐ.ടി. സഹായക പഠന പ്രവര്‍ത്തനങ്ങളെ ഏറെ സഹായിക്കുന്ന ഒന്നാണ്. Keyman തുടങ്ങിയ മറ്റ് Software-കള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്ന മുതിര്‍ന്നവര്‍ ശ്രദ്ധിക്കുക. ഇത് കുട്ടികള്‍ക്ക് ഐ.ടി.പഠനത്തിന് ഉണര്‍വേകാനുള്ള ഒരു പ്രവര്‍ത്തനം മാത്രമാണ്.

1 comment:

  1. നന്നായിട്ടുണ്ട്.
    ഇനിയും തുടരുക .
    ആശംസകളോടെ

    ReplyDelete