വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍ , ഫുട്ബോള്‍ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് ട്രോഫികള്‍ നല്കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....
Friday, December 24, 2010
കമലാ നെഹ്രുവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍ , ഫുട്ബോള്‍ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് ട്രോഫികള്‍ നല്കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....
Thursday, December 23, 2010
“ഗ്രീന്‍ ഡേ” ആഘോഷിച്ചു
കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ‘സീഡ് ഗ്രീന്‍ ഡേ’ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.എം.നൌഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ് പൈനാപ്പിള്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ ഗില്‍സ തിലകന് , വാടാനപ്പള്ളി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ.മുര്‍ഷിദ്, പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.വസന്ത ചന്ദ്രന് , പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന് , വി.എച്ച്.എസ്. അക്കാദമിക് ഹെഡ് ശ്രീമതി കെ.വി.രോഷിനി എന്നിവര്‍ സംസാരിച്ചു.
Wednesday, December 22, 2010
കമലാ നെഹ്രുവിന് കിരീടം
ഏങ്ങണ്ടിയൂരില്‍ വെച്ച് നടന്ന വലപ്പാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഈ വര്‍ഷവും തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പങ്കെടുത്ത 19 ഇനങ്ങളിലും എ ഗ്രേഡോടെ, 95 പോയിന്റ് നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. സാദിയ.പി.എ, ദുല്ഫത്ത്.പി.എ, ലദീദ.വി.എച്ച്, റുക്സാന.പി.എ, മുഹമ്മദ് നിയാസ്.ടി, അഫ്സല്.പി.എ, ഹാഷിദ.വി.ബി എന്നിവരാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡുകള്‍ നേടി യു.പി വിഭാഗം വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തി.
അറബിക് അധ്യാപകരായ സഗീര്‍ മാസ്റ്റര്‍, മജീദ് മാസ്റ്റര്‍ എന്നിവര്‍ , സ്കൂള്‍ മാനേജര്‍ കെ.വി.സദാനന്ദന് , പ്രിന്‍സിപ്പാള്‍ ഡോളി കുര്യന് എന്നിവരോടൊപ്പം
വലപ്പാട് ഉപ ജില്ലാ കേരള സ്കൂള്‍ കലോത്സവം - ഹൈസ്കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം അറബിക് അധ്യാപകര്‍, സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പാള്‍ എന്നിവരോടൊപ്പം

Tuesday, December 14, 2010
രവിമാസ്റ്റര്ക്ക് TSGA-യുടെ അനുമോദനം

ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍-19 വിഭാഗം) രണ്ടാം സ്ഥാനം നേടിയ പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകനായ വാടാനപ്പള്ളി കമലാനെഹ്രു മെമ്മോറിയല്‍ വി.ച്ച്.എസ്.സ്കൂളിലെ കായികാധ്യാപകന് ശ്രീ.പി.സി.രവിമാസ്റ്റര്ക്ക് തൃപ്രയാര്‍ സ്പോര്‍ട്സ് & ഗെയിംസ് അസോസിയേഷന് (TSGA) നല്കിയ സ്വീകരണത്തില്‍ ബഹു: റവന്യൂ മന്ത്രി ശ്രീ.കെ.പി.രാജേന്ദ്രന് ഉപഹാരം നല്കുന്നു.
Wednesday, December 1, 2010
കമലാ നെഹ്രു ചാമ്പ്യന്മാര്
വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂള്‍ ചാമ്പ്യന്മാരായി. വര്‍ക്കിങ്ങ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രാദേശിക ചരിത്രരചന, ഭൂപട നിര്‍മ്മാണം എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നില്‍. സ്റ്റില്‍ മോഡലില്‍ ശ്രുതി.കെ.എസ്, നിവേദ്യ.എം.എം എന്നിവരും, ഭൂപട നിര്‍മ്മാണത്തില്‍ നിലേഷ് രാജും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വര്‍ക്കിങ്ങ് മോഡലില്‍ പ്രശാല്‍.വി.ഡി, ഫര്‍സാന സലിം എന്നിവരും, പ്രാദേശിക ചരിത്ര രചനയില്‍ ധനുശ്രീ.പി.സിയും A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. സമ്മാനാര്‍ഹരായ വിദ്യാത്ഥികളെ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ അനുമോദിച്ചു.
വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില് ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്മാരായ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുര്യനോടൊപ്പം.
Subscribe to:
Posts (Atom)