തൃപ്രയാര്‍: ചെന്ത്രാപ്പിന്നി എസ്.എന്‍ . എസ്.സിയുടെ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടത്തിയ സ്കൂള്‍സ് വോളിബോള്‍ ടൂര്‍ണമെന്റില്‍ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി. പറവൂര്‍ എച്ച്.എം.വൈ.എസ്.ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ഫൈനലില്‍ തൃത്തല്ലൂര്‍ സ്കൂള്‍ പരാജയപ്പെടുത്തിയത്. തൃത്തല്ലൂറിലെ അരുണ്‍ തേറമ്പിലാണ് മികച്ച കളിക്കാരന്‍ . ടി.ടി.കുമാരന്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.
(*മാതൃഭൂമി വാര്‍ത്ത* 2009 ഡിസംബര്‍-29 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്)
Thursday, December 31, 2009
Thursday, December 24, 2009
പഠനയാത്ര
കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ കൊടുങ്ങല്ലൂര്‍ സയന്‍സ് സെന്ററിലേക്ക് പഠനയാത്ര നടത്തി. 100 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനാനുമതി ലഭിച്ചിരുന്നത്. ജനറല്‍ ക്ലാസ്സുകള്‍ക്ക് പുറമെ കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ ലാബുകളില്‍ പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരുന്നു. ഓരോ ലാബിലും പ്രത്യേകം അധ്യാപകരും ഉണ്ടായിരുന്നു. മാത്സ്, ഫിസിക്സ്, കെമിസ്റ്റ്ട്രി, ബയോളജി ലാബുകളിലെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രസത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും മനസ്സിലാക്കാന്‍ കുട്ടികള്‍ക്കായി. കഥയും കളിയും പരീക്ഷണങ്ങളുമായി ശ്രീജിത്ത് മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെനടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
Subscribe to:
Posts (Atom)