കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ നടന്ന, SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും 100% വിജയാഘോഷവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു...

തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍, ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അവിന്‍ കൃഷ്ണ.കെ, സൌമ്യ കെ എസ്, ഹിര്‍ഷാന.വി.ജെ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും 100% വിജയാഘോഷവും നടത്തി. സ്കൂള്‍ അങ്കണത്തില്‍ വെച്ച് ബഹു: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗില്‍സാ തിലകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം ബഹു: തൃശുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ഗ്രേഡുകള്‍ നേടി വിജയിച്ച വി എച്ച് എസ് സി, ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമ്മാനങ്ങളും, പതിവായി നല്‍കി വരാറുള്ള എന്‍ഡോവ്മെന്റുകളും പ്രസ്തുത ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. എന്‍ഡോവ്മെന്റുകള്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ ദിലീപ് കുമാറും, ഹൈസ്കൂള്‍ ഉന്നതവിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി എം നൗഷാദും, പ്ലസ് ടു വിജയികള്‍ക്കുള്ള സമ്മാനദാനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ഇ ബി ഉണ്ണികൃഷനും നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഡോളി കുര്യന്‍ ആമുഖ പ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ ശ്രീമതി. കെ വി രോഷ്നി സ്വാഗതവും എ എന്‍ സിദ്ധപ്രസാദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment