തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ കൌണ്സിലിംഗ്
ക്ലാസ് ശ്രദ്ധേയമായി . വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാമൂഹികാവബോധം
വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസ്സ്. തൃശൂര്‍ ജില്ലാ അസി. കലക്ടര്‍ ശ്രീ.രാജമാണിക്യം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഡോ.സന്തോഷ് കുമാര്‍ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡന്റ് സി.എം.നൌഷാദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ , വി എച്ച് എസ്.ഇ അക്കാദമിക് ഹെഡ് കെ.വി.രോഷിണി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റ് ഇന്‍ ചാര്‍ജ് എന്‍.കെ.സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.
തൃശൂര്‍ ജില്ലാ അസി. കലക്ടര്‍ ശ്രീ. രാജമാണിക്യം ഉദ്ഘാടനം ചെയ്യുന്നു