
മികച്ച കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിനുള്ള അവാര്‍ഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.എം.എ.ബേബിയില്‍ നിന്നും ശ്രീ.എന്‍.കെ.സുരേഷ് കുമാര്‍ (Teacher in History- VHSE) ഏറ്റുവാങ്ങുന്നു.
സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അധ്യാപകന് ശ്രീ.എന്‍ .കെ സുരേഷ്കുമാറിന് അഭിനന്ദനങ്ങള്‍ .....
വി.എച്ച്.എസ്.ഇ.ഡയറക്ടറേറ്റ് 2009-2010 അധ്യയനവര്‍ഷത്തില്‍ തൃശൂര്‍ ജില്ലയിലെ മികച്ച കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരസ്ഥമാക്കി. 2009 ജൂണ്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. വ്യക്തിത്വ വികസനം, ഉപരിപഠന സാധ്യതകള്‍, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക കൌണ്സിലിംഗ് ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കില്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
