Monday, February 1, 2010

VHSE EXPO-2010

VHSE EXPO-2010 ബഹുമാനപ്പെട്ട നാട്ടിക എം.എല്‍.എ ശ്രീ.ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബഹു: ടി.എന്‍ . പ്രതാപന്‍ എം. എല്‍.എ ഉദ്ഘാടന പ്രസംഗം നടത്തുന്നു.

കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
VHSE EXPO-2010 നാട്ടിക എം.എല്‍.എ. ടി.എന്‍ .പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.വിഭാഗത്തിന്റെ പ്രൊഡക്ഷന്‍ കം ട്രൈനിങ്ങ് സെന്ററിന്റേയും, കരിയര്‍ ഗൈഡന്‍സ് & കൌണ്‍സലിങ്ങ് സെന്റെറിന്റേയും ആഭിമുഖ്യത്തിലാണ് എക്സ്പോ സംഘടിപ്പിക്കപ്പെട്ടത്. മേളയോടനുബന്ധിച്ച് പാലക്കാട് Ahaliya ഹോസ്പ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൌജന്യ നേത്ര പരിശോധനാ-തിമിരശസ്ത്രക്രിയാ ക്യാമ്പിലും, പൊതുജനങ്ങള്‍ക്കായി നടന്ന സൌജന്യ ബി.പി, ഷുഗര്‍, ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റുകളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പുരാവസ്തു വിഭാഗം, ബി.എസ്.എന്‍.എല്‍, എസ്.ബി.ടി, കെ.എസ്.എഫ്.ഇ, ഡി.ടി.പി.സി, കുടുംബശ്രീ എന്നിവയുടേതടക്കം 24-ല്‍ പരം സ്റ്റാളുകള്‍ മേളയെ ആകര്‍ഷകമാക്കി.
‘പരീക്ഷയെ എങ്ങനെ നേരിടാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ.ത്രേസ്യ ഡയസ് നയിച്ച സെമിനാറും, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പി.ടി.സി എസ്കിബിഷനും, മണപ്പുറത്തെ പ്രശസ്ത ചിത്രകാരന്‍ ചന്ദ്രസേനന്‍ മാസ്റ്ററും ശിഷ്യരും ഒരുക്കിയ ചിത്രപ്രദര്‍ശനവും മേളയെ ശ്രദ്ധേയമാക്കി.
പി .ടി.എ പ്രസിഡണ്ട് സി.എം.നൌഷാദ് അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ അഷറഫ്, സ്കൂള്‍ മാനേജര്‍ കെ.വി.സദാനന്ദന്‍ , ഗ്രാമപഞ്ചായത്തംഗം എം.കെ.ഹനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിസിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, കെ.വി.രോഷ്നി നന്ദിയും പറഞ്ഞു.

No comments:

Post a Comment