തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപിക സി.ജി.സുധയ്ക്കുള്ള യാത്രയയപ്പും ടി.എന്‍ .പ്രതാപന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്താ മഹേശ്വരനും, സ്കൂള്‍-ജില്ലാതല വിജയികള്‍ക്ക് പി.ടി.എ.പ്രസിഡണ്ട് സി.എം.നൌഷാദും സമ്മാനങ്ങള്‍ വിതരണം ചെയ്തു. നടന് വി.കെ.ശ്രീരാമന് മുഖ്യാതിഥിയായിരുന്നു. സ്കൂളിന്റെ ഔദ്യോഗിക ഗാനത്തിന്റെ സി.ഡി മാനേജര്‍ കെ.വി.സദാനന്ദന് പ്രകാശനം ചെയ്തു. എം.കെ.ഹനീഫ, പി.എസ്.ചന്ദ്രിക, ബഷീര്‍ വലിയകത്ത്, വസന്ത ചന്ദ്രന് , കെ.വി.സ്വപ്ന, സന്ധ്യ എസ്.തോട്ടാരത്ത്, നിമ്മി നാസര്‍, സി.ജി.സുധ, പ്രിസിപ്പാള്‍ ഡോളി കുരിയന്‍, കെ.വി.രോഷ്നി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
(*മാതൃഭൂമി വാര്‍ത്ത* 2010 ഫെബ്രുവരി-11 വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്)
സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ബഹു:ടി.എന്‍ .പ്രതാപന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യാതിഥി നടന് വി.കെ.ശ്രീരാമന് ആശംസാപ്രസംഗം നടത്തുന്നു
തിരുവല്ലയില്‍ വച്ചു നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വോളിബോളില്‍ പെണ് കുട്ടികളുടെ അണ്ടര്‍-19, ആണ്‍കുട്ടികളുടെ അണ്ടര്‍-17 എന്നീ വിഭാഗങ്ങളില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ ടീമംഗങ്ങളായ ശ്രീധന്യ.വി.എസ്, സാലി.കെ.എസ്, അരുണ്‍ തേറമ്പില്‍ എന്നിവര്‍ കായിക അധ്യാപകന് പി.സി.രവിയോടൊപ്പം
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായ റുക്സാന.പി.എ, ലദീദ.വി.എച്ച്, ഫര്‍ഹാന.കെ.എ എന്നിവര്‍ അറബിക് അധ്യാപകന് എന്‍.അബ്ദുള്‍ മജീദിനോടൊപ്പം