Saturday, November 3, 2012

കമലാ നെഹ്രു സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക

വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍‌ഷിപ്പ് കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൂള്‍ ചാമ്പ്യന്‍‌ഷിപ്പ് നേടുന്നത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പ്രിന്‍‌സിപ്പാള്‍ കെ.വി.രോഷ്നി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്‍ എന്നിവര്‍ അനുമോദിച്ചു. 

Tuesday, September 11, 2012

വാഴക്കൃഷി വിളവെടുപ്പ്

 തൃത്തല്ലൂര്‍ കമലാ നെഹ്രു സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ്

തൃത്തല്ലൂര്‍ കമലാ നെഹ്രു സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ നട്ടുവളര്‍ത്തിയ വാഴക്കൃഷി വിളവെടുപ്പ് നടത്തി. വാര്‍ഡ് അംഗം ഗില്‍‌സ തിലകന്‍ , പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ , കൃഷി ഓഫീസര്‍ ലാല്‍ സുന , പ്രിന്‍‌സിപ്പാള്‍ കെ വി രോഷ്‌നി, സി.വി.രാജലക്ഷ്മി, കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കായക്കുലകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തി. വാഴ കൂടാതെ കരനെല്ല്, കപ്പ, കൂര്‍ക്ക, പയര്‍‌ , ചീര എന്നിവയും കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുന്നുണ്ട്.

ഇക്കഴിഞ്ഞ കര്‍ഷകദിനത്തിന് പഞ്ചായത്തിലെ മികച്ച കാര്‍ഷികക്ലബ്ബായി കമലാ നെഹ്രു കാര്‍ഷികക്ലബ്ബിനെ തിരഞ്ഞെടുക്കപ്പെടുകയും , മണലൂര്‍ എം.എല്‍ . എ പി.എ മാധവനില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു.

 കരനെല്‍‌ കൃഷിയില്‍ നിന്ന്

 കൂര്‍ക്ക കൃഷിയില്‍ നിന്ന്