Friday, December 24, 2010

കമലാ നെഹ്രുവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

വലപ്പാട് സബ് ജില്ലാ കായികമേളയില്‍ അണ്ടര്‍ - 17 വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ടോട്ടല്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം, മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ , പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ , കായിക അധ്യാപന്‍ രവിമാസ്റ്റര്‍ എന്നിവരോടൊപ്പം

വലപ്പാട് സബ് ജില്ലാ കായികമേളയില്‍ വോളിബോള്‍‌ , ഫുട്ബോള്‍‌ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ-ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. ചിത്രങ്ങള്‍ താഴെ....





Thursday, December 23, 2010

“ഗ്രീന്‍ ഡേ” ആഘോഷിച്ചു



കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ‘സീഡ് ഗ്രീന്‍ ഡേ’ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.എം.നൌഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ മുഹമ്മദ് പൈനാപ്പിള്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ ഗില്‍‌സ തിലകന്‍ , വാടാനപ്പള്ളി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ.മുര്‍ഷിദ്, പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.വസന്ത ചന്ദ്രന്‍ , പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ , വി.എച്ച്.എസ്. അക്കാദമിക് ഹെഡ് ശ്രീമതി കെ.വി.രോഷിനി എന്നിവര്‍ സംസാരിച്ചു.