Friday, February 19, 2010

ടാക്സ് റിട്ടേണ്‍സ് നല്‍കല്‍ ഈസിയാക്കാം..!!


തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ.വി.എ.ബാബു (Commerce lecturer- VHSE) തയ്യാറാക്കിയ "INCOME TAX SOFTWARE-2010" ഡൌണ്‍ ലോഡ് ചെയ്യാനായി.....


CLICK HERE

Friday, February 12, 2010

വാര്‍ഷികാഘോഷവും യാത്രയയപ്പും

തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപിക സി.ജി.സുധയ്ക്കുള്ള യാത്രയയപ്പും ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാനതല കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്താ മഹേശ്വരനും, സ്കൂള്‍-ജില്ലാതല വിജയികള്‍ക്ക് പി.ടി.എ.പ്രസിഡണ്ട് സി.എം.നൌഷാദും സമ്മാനങ്ങള്‍ വിതരണം ചെയ്തു. നടന്‍ വി.കെ.ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. സ്കൂളിന്റെ ഔദ്യോഗിക ഗാനത്തിന്റെ സി.ഡി മാനേജര്‍ കെ.വി.സദാനന്ദന്‍ പ്രകാശനം ചെയ്തു. എം.കെ.ഹനീഫ, പി.എസ്.ചന്ദ്രിക, ബഷീര്‍ വലിയകത്ത്, വസന്ത ചന്ദ്രന്‍ , കെ.വി.സ്വപ്ന, സന്ധ്യ എസ്.തോട്ടാരത്ത്, നിമ്മി നാസര്‍, സി.ജി.സുധ, പ്രിസിപ്പാള്‍ ഡോളി കുരിയന്‍, കെ.വി.രോഷ്നി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാ‍ടികളും ഉണ്ടായിരുന്നു.

(*മാതൃഭൂമി വാര്‍ത്ത* 2010 ഫെബ്രുവരി-11 വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്)

സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ബഹു:ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മുഖ്യാതിഥി നടന്‍ വി.കെ.ശ്രീരാമന്‍ ആശംസാപ്രസംഗം നടത്തുന്നു

തിരുവല്ലയില്‍ വച്ചു നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വോളിബോളില്‍ പെണ്‍ കുട്ടികളുടെ അണ്ടര്‍-19, ആണ്‍കുട്ടികളുടെ അണ്ടര്‍-17 എന്നീ വിഭാഗങ്ങളില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ ടീമംഗങ്ങളായ ശ്രീധന്യ.വി.എസ്, സാലി.കെ.എസ്, അരുണ്‍ തേറമ്പില്‍ എന്നിവര്‍ കായിക അധ്യാപകന്‍ പി.സി.രവിയോടൊപ്പം

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായ റുക്സാന.പി.എ, ലദീദ.വി.എച്ച്, ഫര്‍ഹാന.കെ.എ എന്നിവര്‍ അറബിക് അധ്യാപകന്‍ എന്‍.അബ്ദുള്‍ മജീദിനോടൊപ്പം