

നാട്ടിക നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം, ഈ വര്‍ഷത്തെ മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരം തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരസ്ഥമാക്കി. 2009-2010 കാലഘട്ടത്തിലെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. യു.പി.വിഭാഗത്തില്‍ വാടാനപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് യു.പി.സ്കൂളിനും, എല്‍.പി.വിഭാഗത്തില്‍ വലപ്പാട് ജി.ഡി.എം. എല്‍.പി. സ്കൂളിനുമാണ് അവാര്‍ഡ് ലഭിച്ചത്. മതിലകം, തളിക്കുളം ബി.പി.ഒ – മാരും, വലപ്പാട് എ.ഇ.ഒ യും, സമഗ്രവിദ്യാഭ്യാസ പദ്ധതി കോ-ഓഡിനേറ്റര്‍മാരും അടങ്ങുന്ന കമ്മറ്റിയാണ് ജേതാക്കളെ തീരുമാനിച്ചത്. നാട്ടിക എം.എല്‍.എ. ടി.എന്‍ .പ്രതാപന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.